മുസ്തഫ വാണിയക്കണ്ടിക്ക് സ്വീകരണം നൽകി

റിയാദ്: ഹ്രസ്വ സന്ദർശനത്തിന്റെ ഭാഗമായി റിയാദിൽ എത്തിയ മുതുകുറ്റി മുസ്ലിം ജമാഅത്ത് കേന്ദ്ര കമ്മിറ്റി ട്രഷറർ മുസ്തഫ വാണിയക്കണ്ടിക്ക് മുതുകുറ്റി മുസ്ലിം ജമാഅത്ത് റിയാദ് കമ്മിറ്റി സ്വീകരണം നൽകി.

സ്വീകരണ യോഗത്തിൽ ഷഫീർ പി. കെ. അധ്യക്ഷത വഹിച്ചു. നസീർ മുതുകുറ്റി സ്വാഗതം പറഞ്ഞു. തുടർന്ന് മുജീബ് എം. വി., ഫാസിൽ കെ., റിയാസ് സി. വി., അഷ്‌റഫ് കെ., റഹനാസ് പി., നാഫീഹ്, റിഷാദ് കിരിയോട്, അഫ്സൽ ചെമ്പിലോട്, ഷുഹൈബ് ഇരിവേരി എന്നിവർ ചേർന്ന് പരിപാടി നിയന്ത്രിച്ചു.

കമ്മിറ്റിയുടെ ഉപഹാരം നസീർ മുതുകുറ്റിയുടെ നേതൃത്വത്തിൽ അതിഥിക്ക് സമർപ്പിച്ചു. അബ്ദുൽ ഖാദർ കപ്പറ്റ നന്ദി രേഖപ്പെടുത്തി.

spot_img

Related Articles

Latest news