2025-26 വര്‍ഷത്തെ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ എന്‍.ബി.എഫ്.സി ആയ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 2025-26 വര്‍ഷത്തേക്ക് നല്‍കുന്ന ഒന്‍പതാമത് മുത്തൂറ്റ് എം. ജോര്‍ജ് ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വരെ അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉന്നത പഠനം നടത്തുന്ന മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. കഴിഞ്ഞ് ഒന്‍പത് വര്‍ഷങ്ങളിലായി 394 വിദ്യാര്‍ത്ഥികള്‍ക്ക് 3.94 കോടി രൂപ മൂല്യമുള്ള സ്‌കോളര്‍ഷിപ്പുകളാണ് കമ്പനി വിതരണം ചെയ്തത്.

 

2025ല്‍ ബി.ടെക്, എം.ബി.ബി.എസ്., ബി.എസ് സി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം നേടിയ 210 വിദ്യാര്‍ത്ഥികള്‍ക്കാണ് 2025-26 വര്‍ഷത്തെ മുത്തൂറ്റ് എം. ജോര്‍ജ് ഹയര്‍ എജുക്കേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. കേരളത്തിനു പുറമെ ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. നവംബര്‍ 30 വരെ https://mgmscholarship.muthootgroup.com/ എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ നല്‍കാം. സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ സ്ഥിരമേല്‍വിലാസം ഉള്ള പ്രദേശം വേണം തിരഞ്ഞെടുക്കാന്‍.

 

പ്ലസ് ടുവിന് 90 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡ് നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ അനുബന്ധ എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടിയതായിരിക്കണം.

 

എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് 2.40 ലക്ഷം രൂപയും ബി.ടെക്, ബി.എസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തേക്കായി 1.20 ലക്ഷം രൂപയുമാണ് സ്‌കോളര്‍ഷിപ്പായി നല്‍കുക. ഓരോ നഗരത്തിലുമുള്ള എം.ബി.ബി.എസ്., ബി.ടെക്, ബി.എസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികളില്‍ നിന്നായി പത്ത് വീതം 30 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

spot_img

Related Articles

Latest news