ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ കുറിച്ചുള്ള മീഡിയ വിങ്‌സ് ന്യൂസ് വൈബ്‌സ്.
കേരളത്തിലെ ‘ഏക ഡ്രൈവ് ഇന്‍ ബീച്ച്’ എന്ന പ്രശസ്തി സ്വന്തമായ മുഴപ്പിലങ്ങാട്ടേക്ക് തലശ്ശേരിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരമുണ്ട്. മനോഹരമായ മലബാര്‍ തീരത്തിലൂടെ നാലു കിലോമീറ്റര്‍ മണല്‍പ്പാതയില്‍ കാറോടിക്കാന്‍ സൗകര്യമുള്ള ഏക കടല്‍ത്തീരം. അറബിക്കടലിന്റെ തിരയടികള്‍ ആസ്വദിച്ച്, തീരത്തിനോട് ചേര്‍ന്ന ചെറുകടകളില്‍ നിന്ന് തനതു മലബാര്‍ രുചിയുള്ള ഭക്ഷണം കഴിച്ച് സമയം ചെലവഴിക്കാം. ആഴം കുറവും അടിയൊഴുക്ക് താരതമ്യേന കുറഞ്ഞതുമായ കടലിലെ ഈ ഭാഗം നീന്താനും യോജിച്ചതാണ്. പാരാഗ്ലൈഡിംഗ്, പാരാസെയ്‌ലിംഗ്, മൈക്രോ ലൈറ്റ് ഫ്‌ളൈറ്റ് എന്നിവക്കും ബോട്ടിംഗിനും കട്ടമരം യാത്രക്കും സൗകര്യങ്ങളുണ്ട്