മൂവാറ്റുപുഴ ചാലിക്കടവ് നിന്നും ആരംഭിച്ച് എറണാകുളം ജില്ലാ അതിരത്തിയില്‍ അവസാനിക്കുന്ന പ്രധാനപ്പെട്ട റോഡാണ് മൂവാറ്റുപുഴ – തേനി റോഡ്. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി ഈ റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചിരുന്നു.
റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പം ഇടുക്കിയില്‍ എത്തിച്ചേരാനാകും. നിരവധി ഗ്രാമങ്ങളുടെയും ടൂറിസം മേഖലകളുടെയും വികസനത്തിന് വഴി തുറക്കുന്നതാണ് ഈ റോഡ്. ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായി എത്തിച്ചേരാനും ഈ റോഡിലൂടെ സാധിക്കും.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്‍റെ ഭാഗമായാണ് റോഡ് നവീകരണം നടപ്പിലാക്കുന്നത്.