MY DRIVER എന്ന നവീന ആശയവുമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ

ദുബൈ :ദിവസ കൂലിക്ക് ഇനി മുതൽ ഡ്രൈവർമാരെ ലഭിക്കുന്ന പുതിയ പരിഷ്കരണവുമായി ദുബൈ RTA.ലോകത്തെ ഏറ്റവും മികച്ച ടാക്സി സേവനങ്ങളിൽ ഒന്നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടെഷൻ കോർപ്പറേഷനു RTA കീഴിലുള്ള ടാക്സി വിഭാഗങ്ങൾ..ഇപ്പോൾ ടാക്സി ഡ്രൈവർമാരെ ഡ്രൈവിംഗ് സർവീസിന് വിട്ടുനൽകുന്ന സേവനത്തിന് തുടക്കമിട്ടിരിക്കുകയാണ് RTA.

My Driver എന്ന പദ്ധതി വഴി 2000 കരാറുകൾ ഒപ്പിട്ടതായും ദുബായ് ടാക്സി കോർപറേഷൻ.
വ്യക്തികൾ , സ്ഥാപനങ്ങൾ തുടങ്ങിയവർക്കെല്ലാം ഇങ്ങനെ സേവനം നൽകുന്നു . ദിവസ , ആഴ്ച , മാസ കാലാവധി വേതനത്തിൽ ടാക്സി ഡ്രൈവർമാരുടെ സേവനം ലഭിക്കും . DTC യുടെ നവീന ആശയമാണ് ഈ പദ്ധതി. ദിവസ സേവനത്തിന് 250 ദിർഹമാണ് ചാർജ് ഈടാക്കുക. ആഴ്ച 1000 ദിർഹം, മാസം 3500 ദിർഹം. ഈ സേവനം ആവശ്യമായവർക്ക് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
www.dubaitaxi.ae.
കൂടാതെ call center Number ഇതാണ് 80088088.
Smart App DTC യിലും നിർദ്ദേശങ്ങൾ ലഭിക്കും.
ദുബായിലുള്ളവർക്കും പ്രൈവറ്റ് കമ്പനികൾക്കുമാണ് ഇപ്പോൾ സേവനം ലഭ്യമാകുക. മറ്റു എമിറേറ്റുകളിൽ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.

spot_img

Related Articles

Latest news