മ്യാന്‍മറിലെ അട്ടിമറിക്കെതിരായ പ്രക്ഷോഭത്തിനു നേരെ സൈന്യം നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കവിഞ്ഞു. അട്ടിമറി വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരായ സുരക്ഷാ സേനയുടെ ആക്രമണത്തില്‍ സിവിലിയന്മാരുടെ മരണസംഖ്യ 320 ആയെന്നു അസിസ്റ്റന്‍സ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണ്‍സ്(എഎപിപി) ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി പേര്‍ തലയ്ക്ക് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളിലെ ഏറ്റവും വലിയ നഗര, വംശീയ ന്യൂനപക്ഷ പ്രദേശങ്ങളായ യാങ്കൂണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ മരണം രേഖപ്പെടുത്തിയിട്ടുള്ളതെന്ന് എഎപിപി ചൂണ്ടിക്കാട്ടി.
രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയില്‍, 16 വയസ്സുകാരന്‍ പിന്‍ഭാഗത്ത് വെടിയേറ്റ് മരിച്ചെന്നും സംഘടന ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് എഎപിപി പറഞ്ഞു.