മ്യാൻമറിലെ തെരുവുകൾ ചോരക്കളമാകുന്നു

യാങ്കൂണ്‍: പട്ടാള അട്ടിമറിക്കെതിരെ മ്യാന്മറില്‍ സൈന്യവും ജനങ്ങളും ഏറ്റുമുട്ടിയപ്പോള്‍ നഗരം രക്തക്കളമായി. 18 പേരാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജനകീയ പ്രക്ഷോഭത്തെ നിഷ്‌കരുണം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. യുഎന്‍ മനുഷ്യാവകാശ സംഘടന 18 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരത്തെ പോലീസ് വെടിവെച്ചു. ഇതിലാണ് മരണം സംഭവിച്ചത്. യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, പോക്കോക്കു നഗരങ്ങളിലാണ് വെടിവെപ്പ് നടന്നത്.

പരിക്കേറ്റ പലരും രക്തത്തില്‍ കുളിച്ചാല്‍ പിന്മാറിയത്. പലരെയും പ്രതിഷേധ സ്ഥലത്ത് നിന്ന് കൊണ്ടുപോകാന്‍ ആളുകള്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഒരാള്‍ ആശുപത്രിയിലെത്തിയ ശേഷം മരിച്ചു. ഇയാളുടെ നെഞ്ചിലാണ് വെടിയുണ്ട തറച്ചത്. നിലവില്‍ സ്യൂചി അടക്കമുള്ള തടവിലാണ്. ഒരുവര്‍ഷത്തേക്കാണ് പട്ടാള ഭരണം ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. സായുധസേനാ മേധാവിയായ മിന്‍ ഓങ് ലെയ്ങ് മ്യാന്മറിന്റെ ഭരണം ഏറ്റെടുത്തത്. ജനകീയ പ്രക്ഷോഭം നടക്കുന്നത് ഇതിനെതിരെയാണ്. യാങ്കൂണില്‍ മാത്രം അഞ്ച് പ രോണ് കൊല്ലപ്പെട്ടത്. ഒരു ഇന്റര്‍നെറ്റ് ഓപ്പറേറ്ററും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാള്‍ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ അക്രമത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു അധ്യാപികയും കൊല്ലപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ പ്രതിഷേധ പ്രകടനത്തിനിടയിലേക്ക് സൈനികര്‍ ഗ്രനേഡ് എറിയുകയായിരുന്നു.

യാങ്കൂണ്‍ മെഡിക്കല്‍ സ്‌കൂളിന് സമീപവും പോലീസ് ഗ്രനേഡ് എറിഞ്ഞു. അന്‍പതിലധികം മെഡിക്കല്‍ സ്റ്റാഫുകളെ അറസ്റ്റ് ചെയ്തതായി വൈറ്റ് കോട്ട് അലയന്‍സ് എന്ന ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. കഴിഞ്ഞ ദിവസം 470 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

spot_img

Related Articles

Latest news