വിവാദ സർക്കുലർ പിൻവലിച്ച് മൈസൂർ യൂണിവേഴ്‌സിറ്റി..

ബെംഗളൂരു: പെൺകുട്ടികൾ ആറരയ്‌ക്ക് ശേഷം പുറത്തുപോകുന്നത് വിലക്കിയ സർക്കുലർ പിൻവലിച്ച് മൈസൂർ യൂണിവേഴ്‌സിറ്റി. മൈസുരുവിൽ കഴിഞ്ഞ ദിവസം കോളേജ് വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിന് പിന്നാലെയായിരുന്നു സർക്കുലർ പുറപ്പെടുവിച്ചത്.
വിവാദമായതോടെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ജി ഹേമന്തകുമാർ സർക്കുലർ പിൻവലിച്ചു.

പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് പുതിയ നിയമമെന്നായിരുന്നു ക്യാംപസ് അധികൃതർ നൽകിയ വിശദീകരണം.സർക്കുലർ പുറത്തിറങ്ങിയതിനുശേഷം ഏറെ വിവാദത്തിലായിരുന്നു.നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മാനസഗംഗോത്രി ക്യാംപസിലാണ് വിചിത്ര സർക്കുലർ ഇറക്കിയത്. സർക്കുലർ പ്രകാരം ക്യാംപസിലെ പെൺകുട്ടികൾ വൈകീട്ട് 6:30 ന് ശേഷം പുറത്തിറങ്ങുന്നത് നിരോധിച്ചിരുന്നു.

spot_img

Related Articles

Latest news