ആരോഗ്യവാനായ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ട് പോയി, കൊന്നു കളഞ്ഞു: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിര്‍ഷ

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നല്‍കിയ പൂച്ചയെ കൊന്നു എന്ന് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്.

നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്മായി ചെന്ന് അബദ്ധം സംഭവിക്കരുത്.

ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്സിനെ നല്കരുതേ എന്ന് അപേക്ഷിക്കുന്നു. ഞാൻ കേസ് കൊടുത്തിട്ടുണ്ടെന്നും നാദിർഷാ ഫേസ്ബുക്കില്‍ കുറിച്ചു.

spot_img

Related Articles

Latest news