നെതന്യാഹു പുറത്തേക്ക് – നഫ്റ്റാലി ബെനറ്റ് ഇസ്രായേൽ പ്രധാനമന്ത്രി

 

ജെറുസലേം : ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമ്പോൾ ഭൂരിപക്ഷം തെളിയിക്കാനാകാതെ ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്. പകരം ‘യമീന’പാർട്ടിയുടെ നേതാവായ നഫ്റ്റാലി ബെനറ്റ് ഇസ്രായേൽ പ്രധാനമന്ത്രിയാകും.

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് യായർ ലാപിഡി​ന്റെ നേതൃത്വത്തിൽ സഖ്യസർക്കാർ രൂപീകരിക്കാൻ തീരുമാനമായത്. അതിന്റെ അടിസ്ഥാനത്തിലാണ് നഫ്റ്റാലി ബെനറ്റിനെ പ്രാധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പുതിയ സർക്കാരിലും ഫലസ്റ്റീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷ ഇല്ലാത്തവരാണ് ഭൂരിപക്ഷം ഫലസ്തീനികളും .

spot_img

Related Articles

Latest news