തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ മാർച്ച് 12 വരെ പേരു ചേർക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയല്ല, നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. വോട്ടർപട്ടികയിൽ പേരുണ്ടോയെന്നു തെരഞ്ഞെടുപ്പിന്റെ വെബ് സൈറ്റിൽ പരിശോധിക്കാനാകും.
അഞ്ചുലക്ഷത്തോളം അപേക്ഷകളിൽ പരിശോധന നടക്കുകയാണ്. ഇതുൾപ്പെടുത്തി സപ്ലിമെന്ററി പട്ടിക പുറത്തിറക്കും. പുരുഷന്മാർ-1,29,52,025, സ്ത്രീകൾ-1,37,79,263 , ട്രാൻസ്ജെൻഡർ-221 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. 80 കഴിഞ്ഞവർ-6,21,401, പ്രവാസിവോട്ടർമാർ-90,709. ഭിന്നശേഷി വോട്ടർമാർ നിലവിൽ 1,33,000 ആണെങ്കിലും സാമൂഹിക ക്ഷേമവകുപ്പിന്റെ സഹായത്തോടെ ജില്ലകളിൽ കണക്കെടുപ്പ് പൂർത്തിയാകുന്പോൾ ഇവരുടെ എണ്ണം രണ്ടുലക്ഷത്തോളമാകും. സർവീസ് വോട്ടർമാർ 56,759.