നന്മ ആലങ്കോട് യു എ ഇ കൂട്ടായ്മ മീറ്റ് സംഘടിപ്പിച്ചു

ദുബൈ : നന്മ യു എ ഇ കൂട്ടായ്മ ദുബായിലെ സബീൽ പാർക്കിൽ ആലങ്കോട് മീറ്റ് സംഘടിപ്പിച്ചു.സ്ത്രീകൾ ഉൾപ്പടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു. ജനപങ്കാളിത്തവും, സംഘാടനവും കൊണ്ട് സംഗമം വൻ വിജയമാക്കാൻ സംഘാടകർക്ക് സാധിച്ചു.

പരിപാടിയിൽ പ്രസിഡണ്ട് ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിംനാസ് സ്വാഗതം പറഞ്ഞു. നാസർ മരക്കാർ,നവാസ്
കെ വി,ബദറുദ്ദീൻ സി,മുനീർ,അബ്ദുൾ കലാം ആലങ്കോട് എന്നിവർ
സംസാരിച്ചു.അബ്ദുൾകലാം രചിച്ച പുസ്‌തകത്തിന്റെ പ്രകാശനം ഖാലിദ് ടിസി നിർവഹിച്ചു.അമീർ
അട്ടേകുന്ന് ആശംസ നേർന്നു.റിയാസ് കൂട്ടുമാടം നന്ദി പറഞ്ഞു.

സംഗമത്തിന്റെ ഭാഗമായി ഷൂട്ടൗട്ട് മത്സരം അബ്ദുൾകലാം ആലങ്കോട് ഉൽഘാടനം ചെയ്തു. വാശിയേറിയ വടംവലി മത്സരം സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകർഷിച്ചു. ഷംസു
ഉദിനുപറമ്പ് മത്സരങ്ങൾ നിയന്ത്രിച്ചു.നന്മ
ആലങ്കോട് ട്വന്റ്റി 25 ഫുട്ബോൾ ഷൂട്ടൗട്ടിൽ
ബോയ്സ് ഓൺ ആലങ്കോടും,വടംവലിയിൽ
ഗോൾഡ് സ്റ്റാർ പുണ്യാളൻകുന്നും
വിജയികളായി.വിജയികൾക്കും പങ്കെടുത്തവർക്കും വിവിധ മെമ്പർമാർ
ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.

spot_img

Related Articles

Latest news