റിയാദ് : സാമൂഹ്യ പ്രവർത്തനങ്ങളിൽ തടസ്സം നിൽക്കാൻ നിരവധി ആളുകളും കാരണങ്ങളും ഉണ്ടാകുമെങ്കിലും തങ്ങളുടെ പ്രവർത്തി പഥത്തിൽ നിന്നും യാതൊരു കാരണവശാലും വ്യതിചലിക്കരുതെന്ന് ജിസിസിയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി ജീവകാരുണ്യ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ‘നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്‌കാരം’ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി മത ഭേദമന്യേയുള്ള ഐക്യമാണ് പ്രവാസികളുടെ ശക്തിയെന്നും അത് തകരാനിടയാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എയർപോർട്ടിൽ കോവിഡ് റാപ്പിഡ് ടെസ്റ്റിന് ഈടാക്കുന്ന ഭീമമായ ഫീസിന്റെ കാര്യത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ഉടൻ തന്നെ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രവാസോത്സവം പരിപാടിക്ക് വേണ്ടി സൗദി അറേബ്യൻ തലസ്ഥാനത്തെതിയതായിരുന്നു അദ്ദേഹം.
നവംബർ 20 ശനിയാഴ്ച്ച വൈകിട്ട് മലാസ് അൽമാസ് ആഡിറ്റോറിയത്തിൽ നന്മ പെയ്തിറങ്ങുന്ന രാവ് എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ റിയാദ് ഇന്ത്യൻ എംബസ്സി ലേബർ അറ്റാഷേ ശ്യാം സുന്ദറാണ് പുരസ്കാര ദാനം നിർവഹിച്ചത്.
എൻ ആർ കെ സെൽ ആക്ടിങ് ചെയർമാൻ, സത്താർ കായംകുളം , വേൾഡ് മലയാളി കൗൺസിൽ സൗദി ചാപ്റ്റർ ചെയർമാൻ ഡോ. ജയചന്ദ്രൻ , പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ അസ്ലം പാലത്ത്, മലയാള മിത്രം ഓൺലൈൻ മാനേജിങ്ങ് ഡയറക്ടർ ജയൻ കൊടുങ്ങല്ലൂർ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം കോർഡിനേറ്റർ ഷിബു ഉസ്മാൻ , റൈസ് ബാങ്ക് കൂട്ടായ്മ ചെയർമാൻ സലാം ടി വി എസ്സ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നന്മയുടെ ആർട്സ് കൺവീനറും ചിത്രകാരനുമായ സാബു ഫസൽ വരച്ച ഛായാചിത്രം അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു. സാബു ഫസലിനെയും രക്ഷാധികാരി സത്താർ മുല്ലശ്ശേരിയെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു. സംവിധായകൻ ജി. പ്രജേഷ് സെൻ എഴുതിയ ഒടുവിലത്തെ കൂട്ട് എന്ന സ്വന്തം ആത്മകഥാപരമായ പുസ്തകം അഷ്റഫ് താമരശ്ശേരിയിൽ നിന്ന് പ്രോഗ്രാം കോർഡിനേറ്റർ അഖിനാസ് എം കരുനാഗപ്പളളി ഏറ്റു വാങ്ങി.
നന്മയുടെ പ്രസിഡന്റ് സക്കീർ ഹുസ്സൈൻ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി അബ്ദുൽ ബഷീർ ആമുഖ പ്രസംഗം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ട്രഷറർ മുനീർ മണപ്പള്ളി നന്ദിയും പറഞ്ഞു.
ജിജോ ജോൺ (റിയാദ് ഇന്ത്യൻ എംബസ്സി), യോഹന്നാൻ (ബി എം കാർഗോ) ഷാജി മഠത്തിൽ (യവനിക), സുരേഷ് ശങ്കർ (ഓ ഐ സി സി), നാസർ ലെയ്സ്, അയൂബ് കരൂപ്പടന്ന, ഇസ്മയിൽ കണ്ണൂർ (മീഡിയ വിങ്ങ്സ് ), ഷാജഹാൻ ചാവക്കാട് തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. നവാൽ നബീസു അവതാരക ആയിരുന്നു.
കൂട്ടായ്മ അംഗങ്ങളായ ഫെഫീഖ് തഴവ, ഷെമീർ കിണറുവിള, നുജൂം മനയത്ത്, നഹൽ റയ്യാൻ തുടങ്ങിയവരും ഷിജു കോട്ടങ്ങൽ , മുത്തലിബ് കാലിക്കറ്റ്, തസ്നീം റിയാസ്, മൻസൂർ ചെമ്മല, നൗഫൽ വടകര, ലെന ലോറൻസ് , അക്ഷയ് സുധീർ , അനീഖ് ഹംദാൻ തുടങ്ങി റിയാദിലെ പ്രമുഖ കലാകാരന്മാരും അണി നിരന്ന കലാപരിപാടികൾ അവാർഡ് നിശയ്ക്ക് മാറ്റ് കൂട്ടി.
പരിപാടികൾക്ക് അഷ്റഫ് മുണ്ടയിൽ, ഷഫീഖ് മുസ്ല്യാർ , യാസർ പണിക്കത്ത് , ഫഹദ്, മുഹമ്മദ് സുനീർ , ഷെമീർ കുനിയത്ത് , നവാസ് ലത്തീഫ്, നൗഫൽ നൂറുദ്ദീൻ, റിയാസ് വഹാബ്, നവാസ് ഓച്ചിറ, നവാസ് തോപ്പിൽ , ഷെരീഫ് മൈനാഗപ്പള്ളി, സക്കീർ വവ്വാക്കാവ്, ജാഫർ, സമ തുടങ്ങിയവർ നേതൃത്വം നൽകി.
: മീഡിയ വിങ്സ് , റിയാദ്