നന്മോത്സവം 2026 : രക്തദാന ക്യാമ്പോടെ തുടക്കം

റിയാദ്‌: നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാർഷികം നന്മോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ സുലൈമാനിയ പ്രിൻസ് സുൽത്താൻ കാർഡിയാക് സെൻ്ററിൽ നടന്നു.

ഡോ. അബ്ദുൽ മജീദ് (കാർഡിയാക് സർജൻ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നന്മോത്സവം പ്രോഗ്രാം കോർഡിനേറ്റർ ജാനിസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി അഖിനാസ് എം കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ റിയാസ് വഹാബ് നന്ദിയും പറഞ്ഞു.

ജീവകാരുണ്യ കൺവീനർ ഷുക്കൂർ മണപ്പള്ളി, രക്ഷാധികാരി സത്താർ മുല്ലശ്ശേരി, വൈസ് പ്രസിഡൻ്റ് ഷാജഹാൻ മൈനാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

നന്മയുടെ ആറാം വാർഷികാഘോഷം നന്മോത്സവം 2026 എന്ന പേരിൽ ഫെബ്രുവരി ആറിന് റിയാദ്‌ ഷോല മാൾ അൽവഫ അട്രിയത്തിൽ നടക്കും. ആഘോഷപരിപാടികളിൽ സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.കൂടാതെ, കലോത്സവ പ്രതിഭയായ അസിൻ വെള്ളില, പട്ടുറുമാൽ സീസൺ 12 ടൈറ്റിൽ വിന്നറും ഫ്ലവർസ് ടോപ്പ് സിംഗർ ഫൈനലിസ്റ്റുമായ അസ്ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തിൽ ദൈവദശകം ആലപിച്ച് പ്രശസ്തയായ അഷ്ഫിയ അൻവർ തുടങ്ങിയവർ ആഘോഷരാവിനെ ധന്യമാക്കും.

ചടങ്ങിൽ വെച്ച് ഈ വർഷത്തെ നന്മ ഹ്യൂമാനിറ്റി ഐക്കൺ പുരസ്കാരം പ്രവാസി സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായ ശ്രീമതി റഹ്‌മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിനും സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകർക്കായി പുതിയതായി ഏർപ്പെടുത്തിയ നന്മ ബിസിനസ്സ് ഐക്കൺ പുരസ്കാരം മുനീർ കണ്ണങ്കരയ്ക്കും സമ്മാനിക്കും.

spot_img

Related Articles

Latest news