നാരദ ഒളി കാമറ കൈക്കൂലിക്കേസ് – നാലു തൃണമൂൽ നേതാക്കൾ അറസ്റ്റിൽ, ബി,ജെപി യിൽ ചേർന്നവരെ ഒഴിവാക്കി

 

കൊൽക്കത്ത : 2016 ലെ വിവാദമായ ഒളി കാമറ കൈക്കൂലി കേസിൽ രണ്ടു മന്ത്രിമാർ അടക്കം നാല് തൃണമൂൽ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ആറ് മണിക്കൂറോളം സി.ബി.ഐ ഓഫീസിൽ കുത്തിയിരുന്ന് നേതാക്കളെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മോചിപ്പിച്ചു.

അന്വേഷണാത്മക മാധ്യമ പ്രവർത്തകനും നാരദ ന്യൂസിന്റെ സ്ഥാപകനുമായ മാത്യു അറസ്റ്റിൽ സന്തോഷമുണ്ടെന്ന് പറഞ്ഞു. അതെ സമയം തൃണമൂൽ വിട്ടു ബിജെപി യിൽ ചേർന്ന മമതയുടെ ഏറ്റവും അടുത്ത ആളെന്ന രീതിയിൽ പ്രവർത്തിച്ച സുവേന്ദു അധികാരി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യാത്തതിൽ അദ്ദേഹം ഉൽകണ്ഠ അറിയിച്ചു.

ഇതേ കേസിൽ സുവേന്ദു അടക്കമുള്ള നേതാക്കളുടെ പങ്കും തെളിവ് സഹിതം സി.ബി.ഐ. ക്ക് കൈമാറിയാണ്, ഇതിനു മുൻപും അഴിമതി കേസുകളിൽ കുടുങ്ങി അന്വേഷണം നേരിടുന്ന നിരവധി നേതാക്കൾ ബി.ജെ.പി യിൽ ചേർന്നതോടെ കേസുകൾ ഇല്ലാതായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .

spot_img

Related Articles

Latest news