ഇപ്പോൾ കത്തിനിൽക്കുന്ന നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ആവശ്യപ്പെട്ടാൽ ഇടപെടുമെന്ന് സുരേഷ് ഗോപി. മൈക്കെടുത്തു അങ്ങോട്ട് പോയി സഹായം വാഗ്ദാനം നല്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങോട്ടു ആവശ്യപ്പെട്ടാൽ തീർച്ചയായും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരും. അല്ലാതെ തന്നെ ഈ കാര്യങ്ങൾ ഒക്കെ കൃത്യമായി നിരീക്ഷിക്കുന്ന ആളാണ് പ്രധാനമന്ത്രിയെന്നും സുരേഷ് ഗോപ് പറഞ്ഞു. കശ്മീർ കർഷക നിയമം മുതലായവയിൽ ഒക്കെ നാം ആ ഇടപെടൽ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.