നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ദുര്‍ബലമാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്.ഓഗസ്റ്റ് മാസത്തോടെ സര്‍ക്കാര്‍ താഴെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ അടുത്ത മാസത്തോടെ താഴെ വീഴുമെന്നും ഏത് നിമിഷവും തെരഞ്ഞെടുപ്പിന് സജ്ജമാകാനും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു ലാലുവിന്‍റെ പ്രതികരണം.