ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ആന്‍ഡമാനിലെ 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര പുരസ്‌കാരം ലഭിച്ചവരുടെ പേര് നല്‍കുന്നത് യുവാക്കള്‍ക്ക് അടക്കമുള്ളവര്‍ക്ക് പ്രചോദനം നല്‍കുമെന്നും ഇത് രാജ്യത്തിന് വലിയ സന്ദേശം നല്‍കുന്നുവെന്ന് മോദി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു മോദി പേര് നല്‍കിയത്.

നേതാജിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച്‌ നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തി എന്നറിയപ്പെടുന്ന പരാക്രം ദിവസിലാണ് ഈ നീക്കം.

ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര പുരസ്‌കാരം ലഭിച്ചവരുടെ പേര് നല്‍കുന്നത് യുവാക്കള്‍ അടക്കമുള്ളവര്‍ക്ക് പ്രചോദനം നല്‍കും. കൊളോണിയല്‍ ഓര്‍മകള്‍ നല്‍കുന്ന പേരുകളായിരുന്നു ദ്വീപുകളുടേത്. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നത് സായുധ സേനയുടെ ധീരതയുടെ സന്ദേശം നല്‍കുന്നു. രാജ്യത്തിന് ഇത് ചരിത്ര മുഹൂര്‍ത്തമാണ്. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ന്നത് ആന്‍ഡമാനിലാണ്. സവര്‍ക്കര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികള്‍ ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ടു.പുതിയതായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.

ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിടാനുള്ള നീക്കത്തിലൂടെ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

spot_img

Related Articles

Latest news