അബുദാബിയിൽ പണിപൂർത്തിയായ ഹിന്ദുക്ഷേത്രം നരേന്ദ്ര മോഡി ഇന്ന് ഉൽഘാടനം ചെയ്യും,അബൂദബി ഭരണകൂടം സൗജന്യമായി നല്‍കിയ 27 ഏക്കർ സ്ഥലത്താണ് ക്ഷ്രേത്രം

ദുബൈ: അബൂദാബിയില്‍ പണിപൂർത്തിയായ കൂറ്റൻ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വിഗ്രഹ പ്രതിഷ്ഠ കാലത്ത് നടന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രമാണിത്.അബൂദബി – ദുബൈ ഹൈവേക്ക് സമീപം അബു മുറൈഖയില്‍ പണിതീർത്ത ക്ഷേത്രത്തിന് യു.എ.ഇ എമിറേറ്റുകളെ പ്രതീകവത്കരിച്ച്‌ 7 ഗോപുരങ്ങളാണുള്ളത്. ബോച്ചസന്യാസി അക്സര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്ഥക്ക് ചുവടെയാണ്ക്ഷേത്രം. മഹന്ത് സ്വാമി മഹാരാജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം ഈ മാസം 18 മുതലാണ്. ഒരേസമയം എണ്ണായിരം മുതല്‍ പതിനായിരം പേർക്ക് പ്രവേശിക്കാം

അബൂദബി ഭരണകൂടം സൗജന്യമായി നല്‍കിയ 27 ഏക്കർ സ്ഥലത്താണ് ക്ഷ്രേത്രം തല ഉയർത്തി നില്‍ക്കുന്നത്. 13 ഏക്കറിലാണ് ക്ഷേത്രം. 14 ഏക്കറില്‍ പൂന്തോട്ടവും പാർക്കിങും മറ്റു സൗകര്യങ്ങളും. 2019 ഡിസംബറിലാണ ക്ഷേത്രനിർമ്മാണം തുടങ്ങിയത്.

നിർമ്മാണ ചെലവ് ഏതാണ്ട് ഏഴായിരം കോടി രൂപ വരും. പിങ്ക്, വെള്ള മാര്‍ബിളില്‍ കൈകൊണ്ട് കൊത്തിയെടുത്ത ശില്‍പങ്ങള്‍ ചേര്‍ത്തുവെച്ച്‌ നിർമാണം. 12,550 ടണ്‍ റെഡ് സ്റ്റോണ്‍ , 5000 ടണ്‍ ഇറ്റാലിയൻ മാർബിള്‍ എന്നിവ നിർമാണത്തിനായി ഉപയോഗിച്ചു. 108 അടിയാണ് ഉയരം.1500 തൊഴിലാളികള്‍ നിത്യവും നിർമാണത്തില്‍ പങ്കാളികളായി.രാജസ്ഥാനിലെയും ഗുജറാത്തിലെയും 2000 ശില്‍പികള്‍ കൊത്തിയെടുത്ത ശിലകള്‍ കണ്ടെയ്നറുകളില്‍ യു.എ.ഇയില്‍ എത്തിച്ച്‌കൂട്ടിയോജിപ്പിക്കുകയായിരുന്നു. സ്റ്റീലോ ഇരുമ്പോ ഉപയോഗിക്കാതെയാണ് നിർമാണം. പുരാണകഥകളാല്‍ സമ്പന്നമാണ് ഷേത്രം. രാമായണം, ശിവപുരാണം, മഹാഭാരതം, അയ്യപ്പ ചരിതം, ശബരിമല ക്ഷേത്രം, പതിനെട്ടാം പടി, അയ്യപ്പൻ എന്നിവയും ഇവിടെ ഇതള്‍ വിരിയുന്നു. അറബ് – ചൈനീസ് – മൊസപ്പട്ടോമിയൻ സംസ്കാര മുദ്രകള്‍ ഉള്‍ച്ചേർന്ന ക്ഷേത്രത്തില്‍ എല്ലാവർക്കും പ്രവേശനം അനുവദിക്കും.

spot_img

Related Articles

Latest news