ചൊവ്വയിൽ നാസയുടെ ഹെലികോപ്റ്റർ പറക്കും

ചൊവ്വ പര്യവേഷണ പേടകമായ പെർസീവിയറൻസ് വിജയകരമായി വിക്ഷേപിച്ചു. കൂടെ ചേർത്ത് വച്ച് അയച്ചിരുന്ന ഇന്ജെന്വിറ്റി ഹെലികൊപ്റ്റെർ ചൊവ്വയിൽ പറക്കും. കൃത്യമായ നിരീക്ഷണങ്ങളോടെ ഉപഗ്രഹം കൂടെ തന്നെ ഉണ്ടാകും.

1.8 കിലോഗ്രാം തൂക്കമുള്ള ഈ ഹെലികോപ്റ്ററിൽ നിരീക്ഷണ സംവിധാനങ്ങൾ ഒന്നുമില്ല. ചൊവ്വയുടെ ഉപരിതലത്തിലെ അന്തരീക്ഷത്തിൽ അങ്ങനെ ഒരു ഹെലികോപ്റ്റെർ പറക്കാൻ സാധ്യതയുണ്ടോ എന്നത് മാത്രമാണ് ലക്‌ഷ്യം. ഇതുവരെയുള്ള വിവരങ്ങൾ അനുകൂലമാണ്. വിജയകരമായാൽ ചൊവ്വയിലെ ജീവന്റെ തുടിപ്പുകൾ അന്വേഷിച്ചുള്ള മനുഷ്യന്റെ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന് കൂടി സാധ്യമായേക്കാം.

വ്യാഴാഴ്ചയാണ് നാസയുടെ പെർസീവിയറൻസ് റോവർ ഏഴുമാസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം ചൊവ്വയിൽ ചരിത്രപരമായ ലാൻഡിംഗ് നടത്തിയത് . ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് മണിക്കൂറിൽ 12,000 മൈൽ (മണിക്കൂറിൽ 19,000 കിലോമീറ്റർ) 472 ദശലക്ഷം കിലോമീറ്ററിലധികം റോബോട്ടിക് വാഹനം സഞ്ചരിച്ചിട്ടുണ്ട് .

spot_img

Related Articles

Latest news