ഏഴു തലമുറയ്ക്ക് ആവശ്യമുള്ളത് സമ്പാദിച്ചില്ലേ? ഇനിയെന്ത് നഷ്ടപ്പെടാനാണ്’; സെലിബ്രിറ്റികള്‍ക്കെതിരെ ആഞ്ഞടിച്ച് നസറുദ്ദീന്‍ ഷാ
ന്യൂഡല്‍ഹി: കര്‍ഷകസമര വിഷയത്തില്‍ നിശബ്ദത പാലിക്കുകയും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ബോളിവുഡ് സെലിബ്രിറ്റികള്‍ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ എക്കാലത്തെയും അതുല്യ നടന് നസറുദ്ദീന്‍ ഷാ. കര്‍ഷക സമരത്തിനെതിരെ കണ്ണടയ്ക്കാതെ അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചതുകൊണ്ട്, ഏഴു തലമുറയ്ക്ക് ആവശ്യമായതെല്ലാം സമ്ബാദിച്ചുകഴിഞ്ഞ ബോളിവുഡിലെ സെലിബ്രിറ്റികള്‍ക്ക് എന്താണ് നഷ്ടപ്പെടുകയെന്നും അദ്ദേഹം ചോദിക്കുന്നു.
‘അവസാനം ശത്രുക്കളുടെ ആക്രോശമായിരിക്കില്ല സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങള്‍ കേള്‍ക്കുക. നമ്മുടെ കര്‍ഷകര്‍ അസ്ഥി മരവിക്കുന്ന തണുപ്പില്‍ സമരം ചെയ്യുമ്ബോള്‍ അവരുടെ നേരെ കണ്ണുകള്‍ അടക്കുന്നത് എങ്ങനെയാണ്. എനിക്ക് ഉറപ്പാണ് കര്‍ഷകരുടെ സമരത്തിന് അംഗീകാരം ലഭിക്കുമെന്ന് എല്ലാവരും അവര്‍ക്കൊപ്പം ചേരും. ഇത് ഉറപ്പായും സംഭവിക്കും. നിശബ്ദരായിരിക്കുന്നത് പീഡകരെ പിന്തുണക്കുന്നതിന് തുല്യമാണ്.’-സിനിമാ മേഖലയിലെ പ്രശസ്തരെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിശ്ശബ്ദരാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇതേക്കുറിച്ച് സംസാരിച്ചാല്‍ എന്തൊക്കെയോ നഷ്ടപ്പെടുമെന്നാണ് തന്റെ സഹപ്രവര്‍ത്തകര്‍ കരുതുന്നതെന്നും ഷാ പറയുന്നു. മൂന്നാഴ്ചകള്‍ക്ക് മുമ്ബ് ‘കര്വാന് ഇ മൊഹബത്ത്’ എന്ന വെബ്സൈറ്റിന് നല്കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രതികരണമറിയിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.
കര്‍ഷക സമര വിഷയത്തില്‍ കര്‍ഷകരെ അനുകൂലിക്കുകയാണ് നടന് ചെയ്തത്. അടുത്തിടെ, കര്‍ഷക സമരത്തെ ട്വിറ്റര്‍ വഴി അമേരിക്കന്‍ പോപ്പ് ഗായിക റിഹാന അനുകൂലിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യന്‍ സെലിബ്രിറ്റികളായ ലതാ മങ്കേഷ്കര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍, ബോളിവുഡ് അഭിനേതാക്കള്‍ തുടങ്ങിയ നിരവധി പേര് കേന്ദ്ര സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടുമായി രംഗത്ത് വന്നിരുന്നു. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ നസറുദ്ദീന്‍ ഷാ പദ്മശ്രീ, പദ്മഭൂഷണ്‍ പുരസ്കാരങ്ങളും ലഭിച്ചയാളാണ്.