റിയാദ്:
സൗദി അറേബ്യയുടെ 95-ാമത് ദേശീയ ദിനം ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മുർസലാത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും പ്രൗഢിയും വിളിച്ചോതി ഗംഭീരമായ പരേഡോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ ശ്രദ്ധേയമായി.
സൗദി സംസ്കാരത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത കലാരൂപങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. 95 വർഷത്തെ സൗദി ചരിത്രവും വികസനവും പ്രതിപാദിക്കുന്ന കരകൗശല പ്രദർശനം പരിപാടികൾക്ക് പുതുമ നൽകി. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളും നിർമ്മിച്ച വിവിധ മോഡലുകളും പ്രദർശനത്തിന്റെ ഭാഗമായിരുന്നു.
ദേശീയ ദിന സന്ദേശം സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപും വൈസ് പ്രിൻസിപ്പൽ വിദ്യ വിനോദും കൈമാറി. പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.