അബൂദബി: പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി അബൂദബി ദുരന്ത നിവാരണ അതോറിറ്റി പ്രഖ്യാപിച്ച രാത്രി സഞ്ചാര നിയന്ത്രണം തിങ്കളാഴ്ച മുതല്‍ നടപ്പാക്കും.
ദേശീയ അണു നശീകരണ യജ്ഞം നടക്കുന്ന അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് സഞ്ചാര നിയന്ത്രണം. ഈ സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അത്യാവശ്യ ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാനും എമര്‍ജന്‍സി ജോലികളില്‍ ഏര്‍പ്പെടാന്‍ അനുമതിയുള്ളവര്‍ക്കും മാത്രം ഈ സമയത്ത് പുറത്തിറങ്ങാം. ഇതിനുള്ള പൊലീസ് പെര്‍മിറ്റുകള്‍ക്ക് www.adpolice.gov.ae എന്ന വെബ് സൈറ്റിലൂടെ മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം.അംഗീകാരമില്ലാതെ വെളിയിലിറങ്ങുന്നവര് പിഴയൊടുക്കേണ്ടിവരും.