ദമ്മാം: പരിശുദ്ധ റമളാനിൽ ഖുർആനിന്റെ മാസ്മരികതയോടൊപ്പം സഞ്ചരിക്കാനും കൂടുതൽ അടുത്തറിയാനും വേണ്ടി ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ആർ എസ് സി സംഘടിപ്പികുന്ന ഖുർആൻ പാരായണ മത്സരമാണ് തർതീൽ.
സെക്ടർ,സെൻട്രൽ , നാഷനൽ, ഗൾഫ് കൗൺസിൽ തലങ്ങളിൽ കിഡ്സ്,ജൂനിയർ, സെക്കണ്ടറി, സീനിയർ എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.
തിലാവത്ത്,ഹിഫ്ല് മത്സരം,ഖുർആൻ ക്വിസ്,ഖുർആൻ പ്രഭാഷണം,ഖുർആൻ എക്സിബിഷൻ, ഖുർആൻ സെമിനാർ തുടങ്ങി വിവിധ ഇനം മത്സരങ്ങളിലാണ് 4th എഡിഷൻ തർതീലിലുള്ളത്. ഹായിൽ,അൽ ഖസീം, റിയാദ് സിറ്റി,റിയാദ് നോർത്ത്,അൽ ഹസ,ദമാം,അൽ ഖോബാർ,ജുബൈൽ തുടങ്ങി സൗദി ഈസ്റ്റിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 500 അധികം വരുന്ന മത്‌സരാർത്ഥികളിൽ നിന്നും വിജയിച്ച പ്രതിഭകളാണ് ഏപ്രിൽ 30 ന് നാഷനൽ ഘടകത്തിൽ മത്സരിക്കുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറിട്ട് മത്സരങ്ങൾ സജ്ജീകരിക്കുന്നുണ്ട്. സൗദി തലത്തിൽ എറ്റവും മികവ് പുലർത്തുന്ന മത്സരാര്ത്ഥികൾക്ക് മെയ് 07 നു ഗൾഫ് അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും rscsaudieast@gmail.com ഇമെയിൽ വഴിയോ 0502883849,0530184344 നമ്പറുകൾ വഴിയോ ബന്ധപെടുക.
ദമാമിൽ നടന്ന നാഷനൽ തർതീൽ പ്രഖ്യാപനം ചെയർമാൻ ശഫീഖ് ജൗഹരി നിർവ്വഹിച്ചു.നാഷനൽ സംഘടന കൺവീനർ റഹൂഫ് പാലേരി , കലാലയം കൺവീനർ ബഷീർ ബുഖാരി,രിസാല കൺവീനർ ഫൈസൽ വേങ്ങാട്, ഹാഫിള് ഫാറൂഖ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.