കോഴിക്കോട്: നിരവധി രാജ്യാന്തര താരങ്ങളെ വളർത്തിയെടുത്ത ദേശീയ വോളിബോൾ കോച്ച് മേപ്പയൂർ വിളയാട്ടൂർ വയനാടൻ തോട്ടത്തിൽ വി.ടി.അമറുദ്ദീൻ (61)അന്തരിച്ചു.
കൊണ്ടോട്ടി ഇഎംഇഎ കോളജിൽ പരിശീലകനായിരുന്നു.
കാൻസർ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 6-നായിരുന്നു അന്ത്യം.
സ്റ്റേറ്റ് സ്കൂൾ ടീം കോച്ച്, സ്റ്റേറ്റ് ജൂനിയർ, യൂത്ത്, സീനിയർ കോച്ച് ആയും പ്രവർത്തിച്ചിട്ടുണ്ട്.
മേപ്പയൂർ, ചെറുവണ്ണൂർ, ബേപ്പൂർ ഗവ.ഫിഷറീസ് ഹൈസ്കൂൾ, മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ സ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നു.
പരേതനായ വി.ടി. ഇബ്രായിയുടെയും കുഞ്ഞയിഷയുടെയും മകനാണ്.
ഭാര്യ: ഖദീജ.
മക്കൾ: ജസീന, റോസ്ന, മുഹമ്മദ് റോഷൻ.
മരുമക്കൾ: പി വി ഹാരിഫ് (കൊയിലാണ്ടി), എൻ പി ഷബീർ (ദേശീയ ആയൂർവേദ ഫാർമസി പൂനൂർ), നസ്ല (പേരാമ്പ്ര).