നാട്ടൊരുമ ചെറുപുത്തൂർ അവാർഡ് ഏറ്റുവാങ്ങി

തൃശൂർ : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഏറ്റവും മികച്ച രണ്ടാമത് റസിഡന്റ് അസോസിയേഷൻ സംസ്ഥാന അവാർഡ് നാട്ടൊരുമ ചെറുപുത്തൂരിന് ബഹു കൃഷി വകുപ്പ് മന്ത്രി ശ്രീ സുനിൽ കുമാർ സമ്മാനിച്ചു. നാട്ടൊരുമ സെക്രട്ടറി ടി.പി. ഖമറുദ്ധീൻ, എക്സിക്യു്ട്ടീവ് മെമ്പർ കെ അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, പുൽപ്പറ്റ പഞ്ചായത്ത് കൃഷി ഓഫീസർ സുബൈർ ബാബു, പഞ്ചായത്ത് പ്രസിഡണ്ട് പി സി അബ്ദുൽ റഹ്‌മാൻ എന്നിവർ ചേർന്ന് തൃശൂർ ടൗൺ ഹാളിൽ വെച്ച് അവാർഡ് ഏറ്റുവാങ്ങി. അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് അവാർഡ്.

സമഗ്ര പുരോഗതിക്ക് വേണ്ടി വിവിധ രംഗത്തുള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിന് രൂപീകരിച്ച നാട്ടൊരുമ കൂട്ടായ്മ, സ്വയം പര്യാപ്ത തരിശ് രഹിത ഗ്രാമം എന്ന ലക്ഷ്യം മുൻ നിർത്തി മൂന്ന് വർഷത്തോളമായി പ്രവർത്തിച്ച് വരികയാണ്. യുവാക്കളെയും, വിദ്യാർത്ഥികളെയും, സ്ത്രീകളെയും, കുട്ടികളെയും കാർഷിക രംഗത്തേക്ക് കൊണ്ട് വരിക എന്നതായിരുന്നു നാട്ടൊരുമയുടെ സ്വപ്നം.

ആരോഗ്യ, വിദ്യാഭ്യാസ, കലാകായിക, സാംസ്കാരിക രംഗത്തും സ്തുത്യർഹമായ പ്രവർത്തനങ്ങളിലും നാട്ടൊരുമ ഏറെ മുന്നിലാണ്.

കാർഷിക മേഖലയിൽ തൊഴിൽ സാധ്യത കണ്ടെത്തുകയും വിഷരഹിത പച്ചക്കറികൾ, പഴവർഗങ്ങളുടെ ഉൽപ്പാദനം, കുടുംബ ശ്രീ പോലുള്ള കൂട്ടായ്മകളെ സഹകരിപ്പിച്ച് എല്ലാ വീടുകളിലും അടുക്കളത്തോട്ടം എന്നീ പദ്ധതികളും നാട്ടൊരുമ നടത്തി വരുന്നു.

ഇരുപത്തഞ്ച് വർഷത്തോളം തരിശായി കിടന്നിരുന്ന ചെറുപുത്തൂരിലെ നെൽ വയലുകൾ നാട്ടൊരുമ കാർഷിക വിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തോളമായി കൃഷി ചെയ്ത് നെല്ല് ഉത്പാദിപ്പിക്കുന്നു. ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത ഉല്പന്നങ്ങളായി ഇടനിലക്കാരില്ലാതെ വിപണനം ചെയ്യുന്നു. ആട്, കോഴി, പശു ഫാമുകളും, മത്സ്യകൃഷിയും കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.

സ്വയം പര്യാപ്‌ത ചെറുപുത്തൂർ എന്ന ആശയം മുന്നിൽ വെച്ച് നാട്ടൊരുമയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കർഷകർ, നാട്ടുകാർ, പഞ്ചായത്ത് ഭരണ സമിതി, കർഷകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി ഏത് സമയത്തും കൃഷി സ്ഥലങ്ങൾ നേരിട്ട് വന്ന് വിലയിരുത്തി എല്ലാ വിധ സഹായവും ആത്മവിശ്വാസവും നൽകി പ്രവർത്തിച്ച പുൽപ്പറ്റ കൃഷി ഭവൻ ഉദ്യോഗസ്ഥരായ ഓഫീസർ സുബൈർ ബാബു, ജാഫറലി, സബിത എന്നിവർക്കും നാട്ടൊരുമ പ്രത്യേകം നന്ദി അറിയിച്ചു.

 

spot_img

Related Articles

Latest news