കേരളത്തിലെ പ്രകൃതി ദുരന്തം: 30 ലക്ഷത്തിന്റെ ആദ്യ ഘട്ട സഹായം പ്രഖ്യാപിച്ച് ‘കോഴിക്കോടൻസ്’

റിയാദ്: വയനാട് – കോഴിക്കോട് ജില്ലകളിൽ സംഭവിച്ച അതിദാരുണമായ പ്രകൃതി ദുരന്തങ്ങളിൽ യാതനയനുഭവിക്കുന്നവർക്ക് ആശ്വാസമായി റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ആദ്യഘട്ടമായി മുപ്പത് ലക്ഷം രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തും.

വയനാട്ടിലെയും കോഴിക്കോട്ടെയും ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കോഴിക്കോടൻസ് പ്രതിനിധികളുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ ദുരന്ത ബാധിത മേഖലയായ വിലങ്ങാട് പ്രദേശമാണ് ആദ്യ ഘട്ടത്തിൽ മുൻഗണന നൽകുന്നത്.

വാർത്താമാധ്യമങ്ങളിൽ കൂടി നാമറിഞ്ഞതിനേക്കാൾ എത്രെയോ ഭീതിതവും അതിദാരുണവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് അവിടങ്ങളിൽ സംഭവിച്ചതെന്ന് ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതായി പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വയനാട് സന്ദർശന വേളയിൽ സ്ഥലം എംഎൽഎ ടി. സിദ്ദീഖുമായി അദ്ദേഹത്തിന്റെ ഓഫീസിലെത്തി സംഘാംഗങ്ങൾ ചർച്ചനടത്തി.

ഇരു പ്രദേശങ്ങളിലെയും ദുരിതബാധിതരെയും കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച സംഘം വിവിധ സന്നദ്ധ, രാഷ്ട്രീയ, മത, സാംസ്‌കാരിക പ്രവർത്തകരുമായും പള്ളി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി. ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ മുനീബ് പാഴൂർ, ഉമ്മർ മുക്കം, ഫാസിൽ വേങ്ങാട്ട്, നവാസ് ഓപ്പീസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

ദുരിതാശ്വാസ ഫണ്ട് ശേഖരണ ഉത്ഘാടനം സിറ്റിഫ്ലവർ എം ഡി അഹ്‌മദ്‌ കോയ നിർവഹിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ഫിനാൻസ് ലീഡ് ഫൈസൽ പൂനൂരിൻറെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു. റാഫി കൊയിലാണ്ടി, വി.കെ,കെ. അബ്ബാസ്, കബീർ നല്ലളം, സഹീർ മുഹ്‌യുദ്ധീൻ, ഹസൻ ഹർഷദ് ഫറോക്ക്, റാഷിദ് ദയ, കെ.സി. ഷാജു, ഉമ്മർ മുക്കം, മുനീബ് പാഴുർ, അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, മിർഷാദ് ബക്കർ, ഫൈസൽ ബിൻ അഹ്മദ്, മുഹമ്മദ് ഷഹീൻ, ഫാസിൽ വേങ്ങാട്ട്, പികെ. റംഷിദ്, റിജോഷ് കടലുണ്ടി, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, സി.ടി. സഫറുള്ള എന്നിവരാണ് മറ്റു അംഗങ്ങൾ.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, ചമൽ, കോളിക്കൽ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിര സഹായമായി 250 പേർക്കുള്ള ഭക്ഷണവും ക്യാമ്പ് കഴിഞ് വീട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് ഭക്ഷണ സാധന കിറ്റും നേരത്തെ കോഴിക്കോടൻസ് വിതരണം ചെയ്തിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് വക കോഴിക്കോടൻസിനുള്ള സ്നേഹാദര മൊമെന്റോ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് മെമ്പർ നവാസ് ഓപ്പീസ് ഏറ്റുവാങ്ങി.

റിയാദ് മീഡിയ ഫോറം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി, ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ, വെൽഫെയർ ലീഡ് റാഷിദ് ദയ, മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്‌യുദ്ധീൻ, ഫൗണ്ടർമെമ്പർ മുനീബ് പാഴൂർ എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news