കോഴിക്കോട്: നവകേരള ബസ് മേയ് 5 മുതല്‍ കോഴിക്കോട് – ബാംഗ്ലൂർ റൂട്ടില്‍ സർവ്വീസ് ആരംഭിക്കും. തുടങ്ങുക കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന സർവീസ് ഗരുഡപ്രീമിയം ആണ്.ബസില്‍ ഒട്ടനവധി ആധുനിക സജ്ജീകരണങ്ങളുണ്ട്. 26 പുഷ് ബാക്ക് സീറ്റുകളാണ് എയർകണ്ടിഷൻ ചെയ്ത ബസ്സില്‍ ഉള്ളത്. പ്രത്യേകം തയ്യാറാക്കിയതും യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ബസ്സിനുള്ളില്‍ കയറുന്നതിനായി ക്രമീകരിച്ചിട്ടുണ്ട്. അതോടൊപ്പം ശുചിമുറി, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാർജർ സംവിധാനം എന്നിവയുമുണ്ട്.
ബസ് രാവിലെ നാല് മണിക്ക് കോഴിക്കോട് നിന്ന് യാത്ര തിരിച്ച് 11.35ന് ബംഗളൂരുവില്‍ എത്തിച്ചേരും.
ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവില്‍ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.5ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബംഗളൂരു (സാറ്റ്ലെറ്റ്, ശാന്തിനഗര്‍ ) എന്നിവയാണ് സ്റ്റോപ്പുകള്‍. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്.