റിയാദ് നവോദയയുടെ വാർഷികാഘോഷം ഒക്ടോബർ 28 ന് നഞ്ചിയമ്മയും സുരഭിലക്ഷ്മിയും വിനോദ് കോവൂരും പ്രസീത ചാലക്കുടിയും എത്തും

റിയാദ് നവോദയയുടെ പതിമൂന്നാം വാർഷികാഘോഷം ഒക്ടോബർ 28 ന്
നഞ്ചിയമ്മയും സുരഭിലക്ഷ്മിയും വിനോദ് കോവൂരും പ്രസീത ചാലക്കുടിയും എത്തും

റിയാദ് നവോദയയുടെ പതിമൂന്നാം വാർഷികാഘോഷം നാട്ടുത്സവം എന്ന പേരിൽ ഒക്ടോബർ 28 ന് അൽഹയർ റോഡിലെ ഒവൈദ ഫാമിൽ നടക്കും. മികച്ച പിന്നണി ഗായികയുടെ ദേശീയ പുരസ്‌കാരം നേടിയ നഞ്ചിയമ്മ ആദ്യമായി സൗദിയിലെത്തുന്നു.

കോമഡി സ്കിറ്റുകളുമായി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള സുരഭി ലക്ഷ്മിയും M80 മൂസ ടീമംഗളായ വിനോദ് കോവൂരും സി ടി കബീറും നാടൻ പാട്ടുകളുമായി പ്രസീത ചാലക്കുടിയും മനോജ് കുമാറും ആഘോഷത്തിന് മാറ്റുകൂട്ടാൻ എത്തും.

ദമ്മാമിൽ നിന്നും സൗദി പാട്ടുകൂട്ടത്തിന്റെ ഒരു വൻസംഘവും പരിപാടിയിൽ പങ്കെടുക്കും. വൈകുന്നേരം 6 മണിക്ക് പരിപാടികൾ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.

2009 മുതൽ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ പ്രവാസി സംഘടനയാണ് നവോദയ. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും കല-കായിക സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു റിയാദിലെ മുഖ്യധാരാ സംഘടനകളിലൊന്നായി പ്രവർത്തിക്കുന്ന നവോദയയുടെ പതിമൂന്നാം വാർഷികമാണ് ഒക്ടോബർ 28 ന് അരങ്ങേറുന്നത്.

spot_img

Related Articles

Latest news