നവോദയ മാക്സ്പ്ലൈൻ വോളിബോൾ : ഒന്നാം റൗണ്ട് പൂർത്തിയായി

റിയാദ്:നാലാമത് നവോദയ മാക്സ്ലൈൻ വോളീബോൾ ടൂർണമെന്റിന്റെ സെമിഫൈനൽ ചിത്രം വ്യക്തമായി. പാകിസ്ഥാൻ ടിം ദിർക്ലബും ഇന്ത്യൻ ടിം സ്റ്റാഴ്‌സും തമ്മിലാണ് ഒന്നാമത്തെ സെമിഫൈനൽ. രണ്ടാം സെമിയിൽ ദമ്മാമിൽ നിന്നുള്ള ഇന്ത്യൻ ക്ലബും സൗദി ടിം ഫാൽക്കനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വ്യാഴഴ്ച നടന്ന ഒന്നാം റൗണ്ട് മത്സരങ്ങൾ ജനപങ്കാളിത്തംകൊണ്ടും ആവേശകരമായിരുന്നു. ദിർ ക്ലബും അബുസറും തമ്മിൽ നടന്ന ആദ്യമത്സരത്തിൽ നേരിട്ടുള്ള രണ്ടുസെറ്റുകൾക്ക് അബുസർ വിജയിച്ചു (23-25, 23-25). സ്റ്റാർസ് – ശക്കർ ഘർ ടീമുകൾ ഏറ്റുമുട്ടിയ രണ്ടാം മത്സരം കാണികളെ മുൾമുനയിൽ നിർത്തിയ ഇഞ്ചോടിച്ചു പോരാട്ടമാണ് കാഴ്ചവെച്ചത് (19-25, 25-14, 27-25), മൂന്നാം മത്സരത്തിൽ നേരിട്ടുള്ള രണ്ടു സെറ്റുകൾക്ക് ദമ്മാം ഇന്ത്യൻ ക്ലബ് – റിയാദ് വോളി ഫ്രണ്ട്സിനെ പരാജയപ്പെടുത്തി (25-16, 25-18), സൗദി, ഇന്ത്യൻ ടീമുകൾ ഏറ്റുമുട്ടിയ നാലാം മത്സരത്തിന് അസാധാരമായ ആർപ്പുവിളികളോടെയാണ് കാണികൾ പിന്തുണ നൽകിയത്. ശക്തരായ സൗദി ഫാൽക്കാനോടു പിടിച്ചുനിൽക്കാൻ ദമ്മാമിൽ നിന്നെത്തിയ KASC ടീമിന് കഴിഞ്ഞില്ല (25-18, 25-20).

മത്സരം സംസ്ഥാന വോളിബോൾ റഫറി പാനൽ അംഗവും കോഴിക്കോട് വോളിബോൾ അസോസിയേഷൻ സെക്രട്ടറിയുമായ മുസ്തഫ ഉദ്‌ഘാടനം ചെയ്തു. റാഫി പാങ്ങോട്, സലിം അർത്തിയിൽ, ഷാജി മഠത്തിൽ, നാസ്സർ ലെയ്സ്, സലിം മഹി, ഇല്യാസ്, അമീർ പട്ടണത്തിൽ, ജയൻ കൊടുങ്ങല്ലൂർ, വിജയൻ നെയ്യാറ്റിൻകര തുടങ്ങിയവർ മത്സരത്തിന് ആശംസകൾ അർപ്പിച്ചു. നവോദയ പ്രസിഡണ്ട് വിക്രമലാൽ, സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, ടൂർണമെന്റ് കമ്മിറ്റി കൺവീനർ അനിൽ മണമ്പൂർ, ചെയർമാൻ റസ്സൽ, അബ്ദുൽ കലാം, അനിൽ പിരപ്പൻകോട്, ശ്രീരാജ്, മനോഹരൻ, ഷൈജു ചെമ്പൂര്, അനി മുഹമ്മദ്, ഗോപൻ കൊല്ലം, കുമ്മിൾ സുധീർ, പൂക്കോയ തങ്ങൾ, നാസ്സർ പൂവാർ, ഗോപിനാഥൻ നായർ എന്നിവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news