നവോദയ പുതുവർഷ കലണ്ടർ പ്രകാശനം നടത്തി

റിയാദ്: നവോദയ റിയാദ് ഗ്ലോബൽ ട്രാവൽസിന്റെ സഹകരണത്തോടെ 2025 വർഷത്തിലെ കലണ്ടർ പ്രകാശനം ചെയ്തു. തുടർച്ചയായ പതിനഞ്ചാമത് വർഷമാണ് നവോദയ കലണ്ടർ പുറത്തിറക്കുന്നത്. ഗ്ലോബൽ ട്രാവൽസിന്റെ സഹകരണത്തോടെ പുറത്തിറക്കിയ കലണ്ടർ സംഘടനയുടെ എല്ലാ യൂണിറ്റുകൾ വഴി റിയാദിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നതാണ്. കലണ്ടർ പ്രകാശന ചടങ്ങിൽ സംഘടനയുടെ വൈസ് പ്രസിഡണ്ട് അനിൽ മണമ്പൂർ അധ്യക്ഷനായി. പ്രകാശന ചടങ്ങ് കുമ്മിൾ സുധീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. പൂക്കോയ തങ്ങൾ, ബാബുജി, ഇസ്മായിൽ കണ്ണൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ഷാജു പത്തനാപുരം നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news