സീതാറാം യെച്ചൂരി: അണയാത്ത സമരയൗവ്വനത്തിന് നവോദയയുടെ അന്ത്യാഞ്ജലികൾ

റിയാദ്: അടിയന്തരാവസ്ഥയുടെ നാളുകളിൽ ഭരണകൂട ഭീകരതയ്ക്കെതിരെ വിദ്യാർത്ഥി സമരം നയിച്ചു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലാണ്. അധികാരം കയ്യാളുന്ന വർഗ്ഗീയ ഫാസിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടയിലാണ് അദ്ദേഹം വിടവാങ്ങുന്നത്. അക്കാദമിക് കേന്ദ്രങ്ങളും പൊതുഇടങ്ങളും രാജ്യസഭയുമൊക്കെ തന്റെ പോരാട്ടത്തിന്റെ അരങ്ങാക്കി മാറ്റാൻ കഴിഞ്ഞ സി പി എം നേതാവായിരുന്നു അദ്ദേഹം. യെച്ചൂരിയുടെ വാക്കുകൾക്ക് എന്നും രാജ്യം ശ്രദ്ധ കൊടുത്തിരുന്നു. രാഷ്ട്രീയ സംഭവങ്ങളെയും നിയമനിർമ്മങ്ങങ്ങളെയും കൃത്യമായി പഠിച്ച് യെച്ചൂരി നടത്തിയിരുന്ന വിമർശനങ്ങളെ ഖണ്ഡിക്കുക ആർക്കും അത്ര എളുപ്പമായിരുന്നില്ല. കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന സാധാരണ ജനവിഭാഗത്തിനുവേണ്ടി നിരന്തരം സംസാരിച്ചിരുന്ന ഒരു ദേശീയ നേതാവിന്റെ നഷ്ടം സമകാലിക രാഷ്ട്രീയത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. യെച്ചൂരിയുടെ വിയോഗത്തിൽ നവോദയ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തുന്നു.

 

spot_img

Related Articles

Latest news