നവോദയ സാംസ്ക്കാരികവേദി കിഴക്കൻ പ്രവശ്യ സംഘടിപ്പിച്ച സ്നേഹസംഗമം “സ്നേഹ പൂർവ്വം പ്രവാസികളോട്”എന്ന ബോധവത്‌ക്കരണ പരിപാടിയുടെ സമാപന യോഗം പ്രശസ്ത നേതൃത്വ പരിശീലകനും, റിയാദ് കിംഗ് സൗദ് യൂണിവേഴ്സ് സിറ്റി ട്രയിനിംഗ് തലവനുമായിരുന്ന ഡോ:അബ്ദുൽ സലാം ഒമർ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി ഉത്ഘാടനം നിർവ്വഹിച്ചു.
പ്രവാസികൾ അവനവന് വേണ്ടി നിക്ഷേപിക്കാനാണ് ആദ്യം തയ്യാറാകേണ്ടത്. സമ്പത്തിലും ആരോഗ്യകാര്യത്തിലും തികഞ്ഞ ആസൂത്രണവും, സുരക്ഷിത നിക്ഷേപവും വളർത്തിയില്ലെങ്കിൽ പ്രവാസം പ്രയാസകരമാകുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ജൂൺ-ജൂലൈ മാസങ്ങളിൽ 139 യൂണിറ്റുകളിലായി പതിനായിരത്തോളം പ്രവാസികൾ പങ്കെടുത്ത ക്യാംപയിന് സമാപനം കുറിച്ചു കൊണ്ട് ദമാം അൽ റയാൻ ഹാളിൽ നടന്ന സമാപന പരിപാടി ജുബൈൽ, അൽ-ഹസ്സ മേഖലകളിൽ ലൈവ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. നവോദയ രക്ഷാധികാരിയും ലോകകേരള സഭാംഗവുമായ എം എം നയീം ഡോ:അബ്ദുൽ സലാം ഒമറിന് മെമന്റോ കൈമാറി.
നവോദയ കേന്ദ്രപ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറി റഹീം മടത്തറ ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ചു. മുഖ്യരക്ഷാധികാരി ബഷീർ വാരോട് ആശംസയും, കേന്ദ്ര ജോ: സെക്രട്ടറി നൌഷാദ് അകോലത്ത് സ്വഗതവും കേന്ദ്രട്രഷറർ കൃഷ്ണകുമാർ ചവറ നന്ദിയും പറഞ്ഞു.