തുടർച്ചയായ 16 -മത് പുതുവർഷ കലണ്ടർ നവോദയ പുറത്തിറക്കി. റിയാദിലെ എസ് ടി കാർഗോയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ കലണ്ടർ പുറത്തിറങ്ങുന്നത്. 2010 മുതൽ നവോദയ എല്ലാവർഷവും സൗദിയിലെയും കേരളത്തിലെയും വിശേഷദിവസങ്ങൾ ഉൾപ്പെടുത്തിയുള്ള കലണ്ടർ പുറത്തിറക്കുന്നുണ്ട്. എസ് ടി കാർഗോ റിയാദ് ബ്രാഞ്ച് മാനേജർ നൂറുദ്ദീനാണ് കലണ്ടറിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത്. നവോദയ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ബത്ത യൂണിറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. കുമ്മിൾ സുധീർ അധ്യക്ഷത വഹിച്ചു, ഷാജു പത്തനാപുരം സ്വാഗതവും അബ്ദുൽ കാലം നന്ദിയും പറഞ്ഞു.

