നവോദയ പി. കൃഷ്ണപിള്ള അനുസ്മരണവും നവോദയ ദിനാചരണവും സംഘടിപ്പിച്ചു.

കേരളത്തിന്റെ പ്രഥമ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ 78 ആം ചരമവാർഷികം നവോദയ ആചരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അയ്യൂബ് കരൂപ്പടന്ന യോഗം ഉദ്‌ഘാടനം ചെയ്തു. നിതിൻ വാളപ്പൻ കൃഷ്ണപിള്ളയുടെ സംഭാവനകളെ അനുസ്മരിച്ചു. കുമ്മിൾ സുധീർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കൃഷ്ണപിള്ളയെപോലുള്ള നവോത്ഥാന നായകർ നേടിത്തന്നെ സാമൂഹ്യപുരോഗതിയും സമത്വബോധവും കേന്ദ്രത്തിലെ ബി ജെ പി സർക്കാർ നൂറ്റാണ്ടുകൾ പുറകിലേക്ക് തിരിച്ചു നടത്തുകയാണ്. ജാതിമത ഭിന്നതകൾ വളർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ബി ജെ പിയുടെ ബി ടീം ആയി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ ചരമഗീതം പാടുകയാണെന്നും സുധീർ വിവരിച്ചു. അതിദരിദ്രരില്ലാത്ത സംസ്ഥാനമായും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമായും കേരളം മാറുമ്പോൾ സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. നവോദയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ വിവരിച്ചു. പ്രസിഡണ്ട് വിക്രമലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ പിരപ്പൻകോട്, അബ്ദുൽ കലാം, ഇസ്മായിൽ കണ്ണൂർ, മനോഹരൻ, അനിൽ കുമാർ, അനിൽ പയ്യന്നൂർ, ഷൗക്കത്ത്, അനി മുഹമ്മദ്, ആദർശ് എന്നിവർ സംസാരിച്ചു. രവീന്ദ്രൻ സ്വാഗതവും ഹാരിസ് വയനാട് നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news