വി എസ് അച്ചുതാനന്ദന്റെ നിര്യാണത്തിൽ നവോദയയുടെ ആഭിമുഖ്യത്തിൽ പൊതുസമൂഹത്തിന്റെ അനുശോചനയോഗം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബത്ത അപ്പോളോ ഡിമോറ ഹാളിൽ നടക്കും. പ്രവാസികളുടെ ക്ഷേമത്തിനടക്കം നിരവധി പദ്ധതികൾ ആവിഷ്കരിച്ചത് വി എസിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. വി എസിനെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിന് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരമായി കണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരേയും യോഗത്തിലേക്ക് നവോദയ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 0557861264/0508898691എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.