തിരിച്ചെത്തുന്ന പ്രവാസികൾക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം: നവോദയ ബത്ത സമ്മേളനം

വിദേശങ്ങളിലെ ജോലി അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സ ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഭേദഗതികൾ കൊണ്ടുവരണമെന്ന് നവോദയ റിയാദ് ബത്ത യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യയിലാദ്യമായി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കിയ ഇടതുപക്ഷ സർക്കാരിനെ അഭിനന്ദിക്കുന്നു. അതിലെ ന്യുനതകൾ പരിഹരിച്ച് പ്രവാസികൾ എക്കാലത്തും അതിന്റെ ഗുണഭോകതാക്കളായി മാറേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ മുഹമ്മദ് സലിം അവതരിപ്പിച്ച പ്രമേയം ഓർമ്മിപ്പിച്ചു. സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം ഷൈജു ചെമ്പൂര് ഉദ്‌ഘാടനം ചെയ്തു. വിക്രമലാൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ കലാം പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ പയ്യന്നൂർ സംഘടനാ റിപ്പോർട്ടും കുമ്മിൾ സുധീർ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. സുകു ക്രയോൺ അനുശോചന സന്ദേശവും, യാസർ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അനിൽ മണമ്പൂർ, ഹക്കീം, നാസ്സർ പൂവാർ, അയൂബ് കരൂപ്പടന്ന, ബിജു കൃഷ്ണൻ, റസ്സൽ, ഷാജഹാൻ ചാവക്കാട്, അനി മുഹമ്മദ്, അനിൽ കുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഇസ്മായിൽ കണ്ണൂർ സ്വാഗതവും കലാം നന്ദിയും പറഞ്ഞു.

നാസ്സർ പൂവാർ (പ്രസിഡണ്ട്), അനിൽ മാട്ടൂൽ , ഗിരീഷ് (വൈസ് പ്രസിഡന്റ്സ്), അബ്ദുൽ കലാം (സെക്രട്ടറി), റസ്സൽ, ഷാജഹാൻ ചാവക്കാട് (ജോയിന്റ് സെക്രട്ടറിമാർ), അനി മുഹമ്മദ് (ഖജാൻജി) എന്നിവർ ഭാരവാഹികളായ 15 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെ സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

spot_img

Related Articles

Latest news