സൗദി ദേശീയ ദിനം –  നവോദയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 

സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തോട് അനുബന്ധിച്ചും, നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യയിൽ രൂപീകരിച്ചതിൻ്റെ  20-ാം വാർഷീകാഘോഷത്തിൻ്റെ ഭാഗമായും ദമ്മാം- നവോദയ സൗദി ദേശീയ ദിനത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

 

കിഴക്കൻ പ്രവിശ്യയിലെ വിവിധ യൂണിറ്റ്, ഏരിയാ തലങ്ങളിൽ നൂറ് കണക്കിന് പ്രവർത്തകർ ആഘോഷ പരിപാടികളിൽ പങ്ക് ചേർന്നു.

 

സൗദി ദേശീയ പതാക കയ്യിലേന്തിയും, മധുരം വിതരണം ചെയതും, വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ള നവോദയ പ്രവർത്തകർ പങ്കെടുത്തു. ആഘോഷ പരിപാടികൾക്ക് നവോദയ ഏരിയ, കേന്ദ്ര നേതാക്കൾ നേതൃത്വം നല്കി.

 

ദമ്മാം അനൂദ് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ആഘോഷ പരിപാടിയുടെ അവസാനം നവോദയയുടെ 20-ാം വാർഷീകത്തെ അനുസ്മരിപ്പിച്ച് കൊണ്ട് 20 പ്രാവുകളെ പറപ്പിച്ച പരിപാടി ആഘോഷത്തിന് മാറ്റ് കൂട്ടി.

നവോദയ കേന്ദ്ര എക്‌സികുട്ടീവ് അംഗം നൗഫൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ നവോദയ രക്ഷാധികാരി ഇ.എം കബീർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ആഘോഷ പരിപാടിയിൽ സംബന്ധിച്ച് ലോക കേരള സഭാംഗവും, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനുമായ നാസ്സ് വക്കം, സൗദി പൗരൻ സാദ്, മാഹിൻ സൽക്കർമ്മ, സിറാജ് ആലപ്പി,  രഞ്ജിത് വടകര, രശ്മി രഘു നാഥ്, സുരയ്യ ഹമീദ്, സലീം ഖത്തീഫ് എന്നിവർ സംസാരിച്ചു.

നവോദയ ട്രഷറർ കൃഷ്ണകുമാർ, നേതാക്കളായ ഉണ്ണി എങ്ങണ്ടിയൂർ, മനോഹരൻ പുന്നക്കൽ, ഗഫൂർ , കുടുംബ വേദി നേതാക്കളായ ഹമീദ് നൈന, നരസിംഹൻ, സ്മിത നരസിംഹൻ, രഘുനാഥ് മച്ചിങ്ങൽ, ജോത്സന രഞ്ജിത് എന്നിവർ നേതൃത്വം നല്കിയ ആഘോഷ പരിപാടിക്ക് കേന്ദ്ര എക്സികുട്ടീവ് അംഗം റൈജു നന്ദി രേഖപ്പെടുത്തി.

spot_img

Related Articles

Latest news