ഈ വീടിനി വർഗീസ് ഓർമ്മകളുടെ മ്യൂസിയം

വെ​ള്ള​മു​ണ്ട: ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്കി​ര​യാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട നക്​സല്‍ നേതാവ്​ വ​ര്‍​ഗീ​സിന്റെ ഓ​ര്‍​മ​ക​ള്‍ ഉ​റ​ങ്ങു​ന്ന വീ​ട് ഇ​നി വി​പ്ല​വ​സ്മ​ര​ണ​യു​ടെ മ്യൂ​സി​യ​മാ​യി ഉ​ണ​രും. വ​ര്‍​ഗീ​സിന്റെ കു​ടും​ബ​ത്തി​ന് 50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​റിെന്‍റ തീ​രു​മാ​നം വ​ന്ന​തോ​ടെ​യാ​ണ് പ​ഴ​യ ത​റ​വാ​ട് വീ​ട് ഡോ​ക്യു​മെേ​ന്‍​റ​ഷ​ന്‍ സെന്‍റ​റാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള നീ​ക്കം കു​ടും​ബം ആ​രം​ഭി​ച്ച​ത്.

പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ​യും ട്ര​സ​റ്റ് അം​ഗ​ങ്ങ​ളെ‍യും വി​ളി​ച്ചു​കൂ​ട്ടി വീ​ട് പു​തു​ക്കി​പ്പ​ണി​ത് സെന്‍റ​ര്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള നീ​ക്കം ന​ട​ത്തു​മെ​ന്ന് വ​ര്‍​ഗീ​സിന്റെ പി​തൃ​സ​ഹോ​ദ​രന്റെ മ​ക​ന്‍ അ​ഡ്വ. വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. നീ​ണ്ട 51 വ​ര്‍​ഷ​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് കു​ടും​ബ​ത്തി​ന് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്. ഈ ​തു​ക​യി​ല്‍ ഒ​രു ഭാ​ഗ​മാ​ണ് സെന്‍റ​റി​നാ​യി ചെ​ല​വ​ഴി​ക്കു​ക.

വെ​ള്ള​മു​ണ്ട ഒ​ഴു​ക്ക​ന്‍ മൂ​ല​യി​ലാ​ണ് ത​റ​വാ​ട് വീ​ട്. തി​രു​നെ​ല്ലി കൂ​മ്പാ​ര കൊ​ല്ലി​യി​ലെ വ​ര്‍​ഗീ​സ് പാ​റ​യും വെ​ള്ള​മു​ണ്ട​യി​ലെ ശ​വ​കു​ടീ​ര​വും ച​രി​ത്ര​സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​യി ഈ ​വീ​ടി​നൊ​പ്പം നി​ല​നി​ല്‍​ക്കു​ന്നു. വി​പ്ല​വത്തിന്റെ ഇ​ടി​മു​ഴ​ക്ക​ങ്ങ​ളു​ടെ ച​രി​ത്ര​ത്തി​ന് അ​ര​നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഭ​ര​ണ​കൂ​ടം ഒ​രു ഏ​റ്റു​പ​റ​ച്ചി​ലാ​യി ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​ത്. സാ​മൂ​ഹി​ക നീ​തി​ക്കാ​യി പ​ട​പൊ​രു​തി​യ അ​ടി​യോ​രു​ടെ പെ​രു​മ​നെ ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മ​റ​ക്കാ​തെ ഓ​ര്‍​ത്തെ​ടു​ക്കു​ക​യാ​ണ്.

ജ​ന്മി​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നും വ​ഞ്ച​ന​ക്കു​മെ​തി​രെ വ​യ​നാ​ട്ടി​ല്‍ ന​ട​ന്ന ആ​ദ്യ ക​ലാ​പ​മാ​യാ​ണ് ന​ക്സ​ല്‍ പോ​രാ​ട്ട ച​രി​ത്രം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. 1970 ഫെ​ബ്രു​വ​രി 18ന് ​സ​ന്ധ്യ​യോ​ടെ​യാ​ണ് വ​ര്‍​ഗീ​സ് ര​ക്ത സാ​ക്ഷി​യാ​വു​ന്ന​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ര്‍​ഗീ​സ് മ​രി​ച്ചു എ​ന്ന വാ​ര്‍​ത്ത​യാ​ണ് പൊ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്. കോ​ണ്‍​സ്​​റ്റ​ബി​ളാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ വ​ര്‍​ഗീ​സി​നെ വെ​ടി​വെച്ച് ​കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് 1998ല്‍ ​വെ​ളി​പ്പെ​ടു​ത്തി. അ​തോ​ടെ, ച​രി​ത്ര​ത്തിെന്‍റ​യും ഗ​തി മാ​റി. അ​ന്ന​ത്തെ ഡി​വൈ.​എ​സ്.​പി പി. ​ല​ക്ഷ്മ​ണ​യും ഐ.​ജി. വി​ജ​യ​നും നി​ര്‍​ബ​ന്ധി​ച്ചി​ട്ടാ​ണ് ഈ ​കൃ​ത്യം ന​ട​ത്തി​യ​ത് എ​ന്നാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ന്‍ നാ​യ​രു​ടെ വാ​ദം. സി.​ബി.​ഐ അ​ന്വേ​ഷ​ണ​ത്തി​ല്‍ ല​ക്ഷ്മ​ണ​യും വി​ജ​യ​നും കു​റ്റ​ക്കാ​രാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യും ചെ​യ്തു.

spot_img

Related Articles

Latest news