മുംബൈ: ട്രെയിനില്‍ യുവതിയെ ലൈംഗികമായി അക്രമിച്ച നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥനെ റെയില്‍വെ പോലിസ് അറസ്റ്റ് ചെയ്തു.
എന്‍സിബി മുംബൈ ബ്രാഞ്ചിലെ ഓഫീസറായ ദിനേഷ് ചവാനാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി പൂനെയില്‍ നിന്നും ഹൈദരാബാദിലേക്ക് വരികയായിരുന്നു.
34കാരനായ ഉദ്യോഗസ്ഥനെതിരെ 25കാരി നല്‍കിയ പരാതിയിലാണ് നടപടി. കോടതി വിചാരണയ്ക്കായി യുവതി വരുന്നതിനിടെയാണ് ലൈംഗികമായി അതിക്രമിക്കപ്പെട്ടതെന്നും യുവതി പറഞ്ഞു. ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി റെയില്‍വെ പൊലീസ് അറിയിച്ചു.