നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇനി എളുപ്പം ; അവസരമൊരുക്കി മഹാരാഷ്‌ട്ര സര്‍ക്കാര്‍

മുംബൈ: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍( എന്‍ഡിഎ) പ്രവേശനത്തിന് തയ്യാറെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് പരിശീലന കേന്ദ്രവുമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍.

നാസിക്കില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ആദ്യ ബാച്ചില്‍ അറുപത് കുട്ടികള്‍ക്കായിരിക്കും പ്രവേശനം.

ജൂണില്‍ ആരംഭിക്കുന്ന കേന്ദ്രം ഔറംഗബാദില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ സഹ സ്ഥാപനമായായിരിക്കും പ്രവര്‍ത്തിക്കുക. 1977-മുതല്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രം ഔറംഗബാദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2021-മുതലാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം അനുവദിച്ച്‌കൊണ്ടുള്ള ചരിത്രപരമായ തീരുമാനം പ്രതിരോധ മന്ത്രാലയം കൈക്കൊണ്ടത്.

ലിംഗ സമത്വം, സായുധസേനയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നീ കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്ക് ശക്തി പകരുന്നതാണ് മഹാരാഷ്‌ട്ര സര്‍ക്കാറിന്റെ കീഴില്‍ ആരംഭിക്കുന്ന പരിശീലന കേന്ദ്രം.

spot_img

Related Articles

Latest news