തൃശൂര്‍ : പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിനും നടപടികളുണ്ടാകും. ജനാധിപത്യരീതിയില്‍ മാത്രമേ ഇക്കാര്യങ്ങള്‍ നടപ്പാക്കൂ.
ബി.ജെ.പിയുടെ നീക്കത്തെ രാജ്യസ്‌നേഹികള്‍ എതിര്‍ക്കില്ല. ശബരിമല, ലൗജിഹാദ് എന്നിവയ്ക്ക് നിയമവഴിയിലൂടെ പരിഹാരം കാണും. ബി.ജെ.പിയുടെ മുഖ്യമന്ത്രിയാരെന്ന് പാര്‍ട്ടി തീരുമാനിക്കും. ഇ. ശ്രീധരന്‍ ആ സ്ഥാനത്തേക്ക് മികച്ചയാളാണെന്നും സുരേഷ് ഗോപി പറഞ്ഞു.