തിരുവനന്തപുരം: അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന് ഒൗദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. രാവിലെ പത്ത് മണിയോടെ വസതിയായ വട്ടിയൂർക്കാവ് തിട്ടമംഗലം ‘തമ്പി’ൽ നിന്ന് മൃതദേഹം അയ്യൻകാളി ഹാളിലെത്തിക്കും.
12 മണി വരെ പൊതുദർശനം. പൊതുദർശനം പൂർത്തിയാക്കിയതിന് പിന്നാലെ മൃതദേഹം ശാന്തികവാടത്തിൽ എത്തിക്കും. ചടങ്ങുകൾ പൂർത്തിയാക്കി ഉച്ചക്ക് രണ്ടിന് സംസ്കരിക്കും.
ന്യൂഡൽഹി: നടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമക്കും സംസ്കാരിക ലോകത്തിനും നഷ്ടമാണെന്ന് മോദി പറഞ്ഞു.
‘അഭിനയകലയിലെ കുലപതിയായ നെടുമുടി വേണു വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത നടനാണ്. അദ്ദേഹം ഒരു എഴുത്തുകാരൻ നാടകത്തിൽ അഭിനിവേശമുള്ള വ്യക്തി കൂടിയായിരുന്നു. അദ്ദേഹ്തതിന്റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.’ മോദി ട്വീറ്റ് ചെയ്തു.