ദുബായിൽ കുടുങ്ങിയ പ്രവാസികളിലേക്ക് സർക്കാറുകളുടെ കണ്ണെത്തണം : ഇബ്രാഹിം സുബ്ഹാൻ

യു എ ഇയില്‍ കുടുങ്ങിയ മലയാളികളുടെ വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ലോക കേരളസഭ അംഗവും സൗദിയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഇബ്രാഹിം സുബ്ഹാന്‍ ആവശ്യപ്പെട്ടു. സഊദി, കുവൈത്ത് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനായാണ് ഇടത്താവളം എന്ന നിലക്ക്  പ്രവാസികള്‍ യു.എ.ഇയില്‍ എത്തിയത്.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് സൗദി പ്രവേശന വിലക്ക് പ്രാബല്യത്തിലാക്കിയ പശ്ചാത്തലത്തില്‍ ദുബൈയില്‍ തങ്ങുന്നവര്‍ നാട്ടിലേക്ക് തിരിച്ചു പോകണമെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി അറിയിച്ചതാണ് അമ്പതിനായിരത്തോളം വരുന്ന ഇന്ത്യക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കിയത്.

ഭക്ഷണം, താമസമടക്കമുള്ള സൗകര്യങ്ങള്‍ക്ക് പണമില്ലാതെ കുടുങ്ങിയവര്‍ക്ക് ചില സന്നദ്ധ സംഘടനകള്‍ സഹായം നല്‍കുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണ്. നാട്ടിലേക്ക് തിരികെ എത്തിക്കുക എന്നതിനല്ല പ്രവാസികളുടെ തൊഴില്‍ സുരക്ഷിതത്തിന് മുന്‍തൂക്കം നല്‍കി തൊഴിലിടത്തില്‍ എത്തിക്കാനാണ് ശ്രമങ്ങള്‍ നല്‍കേണ്ടത്. ഇനി നാട്ടിലേക്കാണ് അവര്‍ വരേണ്ടതെങ്കില്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ഏര്‍പ്പെടുത്തി നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. നോര്‍ക്കയുടെ സമയോചിത ഇടപെടല്‍ ഈ വിഷയത്തില്‍ വേണ്ടതുണ്ടെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news