ഇന്‍റര്‍നെറ്റ്​ ഉപഭോഗം കൂടി; വേണ്ടത്​ 1000 ടവര്‍ കൂടി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണി​ന്​ പി​ന്നാ​ലെ വ​ര്‍​ക്ക്​ ഫ്രം ​ഹോം സം​വി​ധാ​നം കൂ​ടി സ​ജീ​വ​മാ​യ​തോ​ടെ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ഉ​പ​ഭോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു.നെ​റ്റ്​​വ​ര്‍​ക്ക്​ ശേ​ഷി​യു​ടെ 90 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ്​ ഇ​പ്പോ​ള്‍ ഉ​പ​യോ​ഗം.

ഫെ​ബ്രു​വ​രി​യി​ലേ​തി​നെ അ​പേ​ക്ഷി​ച്ച്‌​ 25-35 ശ​ത​മാ​നം വ​രെ​യാ​ണ്​ വ​ര്‍​ധ​ന. ഒ​ന്നാം ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ശേ​ഷി​യെ കു​റി​ച്ച്‌​ ആ​ശ​ങ്ക​യു​യ​ര്‍​ന്ന​പ്പോ​ള്‍ എ​ല്ലാ ടെ​ലി​കോം ക​മ്പനി​ക​ള്‍​ക്കും കൂ​ടി 1000 മൊ​ബൈ​ല്‍ ട​വ​ര്‍ കൂ​ടി സ്​​ഥാ​പി​ച്ചാ​​ലെ നെ​റ്റ്​​വ​ര്‍​ക്ക്​​ ക്ഷ​മ​ത കാ​ര്യ​ക്ഷ​മ​മാ​യി നി​ല​നി​ര്‍​ത്താ​നാ​കൂ എ​ന്ന്​ വി​ല​യി​രു​ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന്,​ ചി​ല​യി​ട​ങ്ങ​ള്‍ നെ​റ്റ്​​വ​ര്‍​ക്ക്​ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി​യെ​ങ്കി​ലും ക്ര​മേ​ണ ക​മ്പനിക​ള്‍ പി​ന്മാ​റി.

ലോ​ക്​​ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന്​ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​തോ​ടെ വീ​ടു​ക​ളി​ലെ ഇ​ന്‍​റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗം കു​റ​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു ക​മ്പനി​ക​ളു​ടെ പി​ന്മാ​റ്റം.

ഒ​ന്നാം ലോ​ക്​​ഡൗ​ണി​ല്‍ ​ഇ​ന്‍​റ​ര്‍​നെ​റ്റ്​ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പു​വ​രു​ത്താ​നും വി​ല​യി​രു​ത്താ​നും ​ഐ.​ ടി വ​കു​പ്പി​​ന്​ കീ​ഴി​ല്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്നു. നെ​റ്റ്​​വ​ര്‍​ക്ക്​​ ക്ഷ​മ​ത സം​ബ​ന്ധി​ച്ച്‌​ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ റി​പ്പോ​ര്‍​ട്ടും തേ​ടി​യി​രു​ന്നു. ഇ​ക്കു​റി അ​ത്ത​രം ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്ല.

ഐ.​ടി ക​മ്പ​നി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും വ​ര്‍​ക്ക്​ ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ലാ​ണ്. സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും ന​ല്ലൊ​രു പ​ങ്ക്​ ഈ ​നി​ല​യി​ലേ​ക്ക്​ മാ​റി​യി​ട്ടു​ണ്ട്. ലോ​ക്​​ഡൗ​ണ്‍ തു​ട​രു​മോ എ​ന്നു​റ​പ്പി​ല്ലെ​ങ്കി​ലും ജൂ​ണോ​ടെ ഓണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും സ​ജീ​വ​മാ​കും. ഇ​തെ​ല്ലാം ചേ​രു​മ്പോ​ള്‍ ഉ​പ​ഭോ​ഗം വീ​ണ്ടും ഉ​യ​രാ​നാ​ണ്​ സാ​ധ്യ​ത.

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ വീ​ട്ടി​ല​ക​പ്പെ​ട്ട​വ​രും നേ​രം പോ​കാ​ന്‍ ആ​ശ്ര​യി​ക്കു​ന്ന​ത്​ ഇ​ന്‍​റ​ര്‍​നെ​റ്റി​നെ​യാ​ണ്. വി​ഡിയോ കാ​ണ​ലാ​ണ്​ ഏ​റെ​യും. ഇ​തോ​ടെ, പ​ല​യി​ട​ങ്ങ​ളി​ലും ഇ​ന്‍​റ​ര്‍​നെ​റ്റ്​ വേ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ളു​ക​ളി​ലെ ത​ട​സ്സം, അ​വ്യ​ക്ത​ത, വി​ഡി​യോ കാ​ളു​ക​ളു​ടെ വ്യ​ക്ത​ത കു​റ​വ്​ തു​ട​ങ്ങി​യ പ​രാ​തി​ക​ളും ഉ​യ​രു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്ത്​ എ​ല്ലാ മൊ​ബൈ​ല്‍ ഉ​പ​ഭോക്താ​ക്ക​ള്‍​ക്കും കൂ​ടി 17,000 മൊ​ബൈ​ല്‍ ട​വ​റാ​ണു​ള്ള​ത്.

മു​മ്പ്​​ രാ​ത്രി ഏ​ഴു​ മു​ത​ല്‍ 11 വ​രെ​യാ​ണ്​ ഇ​ന്‍​റ​ര്‍​നെ​റ്റ്​ ഉ​പ​യോ​ഗം പാ​ര​മ്യ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, വ​ര്‍​ക്ക്​ ഫ്രം ​ഹോം കൂ​ടു​ത​ല്‍ സ​ജീ​വ​മാ​​യതോടെ പീ​ക്ക്​ ടൈം ​രാ​വി​ലെ ഒമ്പ​ത്​ മു​ത​ല്‍ രാ​​ത്രി 12 വ​രെ നീ​ളു​ന്നു.

എ​ല്ലാ​വ​ര്‍​ക്കും വേ​ഗ​ത്തി​ലു​ള്ള ഇ​ന്‍​റ​ര്‍​നെ​റ്റ്​ ല​ഭ്യ​ത​ക്ക്​ 4000 മൊ​ബൈ​ല്‍ ട​വ​ര്‍ വേ​ണ​മെ​ന്നാ​ണ്​ പൊ​തു​വി​ല്‍ ക​ണ​ക്കാ​ക്കു​ന്ന​തെ​ങ്കി​ലും അ​ടി​ന്ത​ര​മാ​യി 1000 എ​ണ്ണം സ്ഥാ​പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ട​ത്.

spot_img

Related Articles

Latest news