എയർ സുവിധ എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടു

കോവിഡ് -19 നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ എയർസുവിധ സമർപ്പണം നീക്കം ചെയ്യണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും ലോക കേരള സഭാംഗം ശരീഫ് കാരശ്ശേരി കത്തയച്ചു. അന്താരാഷ്ട്ര യാത്രക്കാർ ഈവിഷയത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് തീവ്രത നന്നേ കുറഞ്ഞ സാഹചര്യത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും യാത്രാ നിബന്ധനകൾ എടുത്തുകളയുകയോ നിർബന്ധമല്ലാതാക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ ഫോം നിർബന്ധമായും പൂരിപ്പിക്കേണ്ടതുണ്ട്.

അടിയന്തിര യാത്ര അടക്കമുള്ള സാഹചര്യത്തിൽ സമയപരിധിക്കുള്ളിൽ ഫോം സമർപ്പിക്കാൻ കഴിയാത്തതിനാൽ പലർക്കും ഫ്ലൈറ്റ് നഷ്‌ടപ്പെടുകയോ മറ്റു നഷ്ടങ്ങൾ നേരിടുകയോ ചെയ്യുന്നു. അതോടൊപ്പം ഓൺലൈൻ ഫോം പൂരിപ്പിക്കുന്നത് പലർക്കും പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യവുമാണ്. സൈറ്റിൽ എന്റർ ചെയ്യുന്നതിലും ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുന്നതിലും പലപ്പോഴും പ്രയാസം നേരിടുന്നു.

ഇന്ത്യയിലേക്കുള്ള വിദേശ പൗരന്മാരുടെ യാത്രകളെയും ഇത് ബാധിക്കുന്നു. വിനോദസഞ്ചാരികളെ നഷ്ടപ്പെടുന്നത് ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

spot_img

Related Articles

Latest news