ദില്ലി: ടോക്യോ ഒളിംപിക്സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയാണ് അച്ഛനമ്മമാരുടെ ആഗ്രഹ സഫലീകരണം സാധ്യമാക്കിയത്. സ്വർണമെഡൽ സ്വപ്നം കണ്ട തനിക്കു മാതാപിതാക്കളുടെ ആഗ്രഹവും പൂർത്തീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് താരം.
വിമാനത്തിൽ കയറണമെന്ന അച്ഛനമ്മമാരുടെ സ്വപ്‌നമാണ് ഒളിംപ്യന്‍ നീരജ് ചോപ്ര സാക്ഷാത്‍കരിച്ചത്. ‘എന്റെ ഒരു ചെറിയ സ്വപ്നം ഇന്ന് യാഥാർഥ്യമായി’ എന്ന കുറിപ്പോടെ നീരജ് ചോപ്ര അച്ഛനും അമ്മയും തനിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചിത്രം ഏറെപ്പേര്‍ ഏറ്റെടുക്കുകയും ചെയ്‌തു.
ഹരിയാനയിലെ പാനിപത്തിലുള്ള കർഷക കുടുംബത്തില്‍ ജനിച്ച നീരജ് ചോപ്രയുടെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ നേട്ടം അതിജീവനത്തിന്‍റെ വലിയ പോരാട്ടം കൂടിയാണ്.