മെഡിക്കല്‍ ബിരുദ കോഴ്സുകളിലേക്കുള്ള ഈ വര്‍ഷത്തെ ദേശീയ യോഗ്യത പ്രവേശന പരീക്ഷ ( നീറ്റ് ) ആഗസ്റ്റ് ഒന്നിന് നടക്കും. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്.എം.എസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ആഗസ്റ്റ് ഒന്നിന് നടക്കുക.
പതിനൊന്ന് ഭാഷകളിലാണ് പരീക്ഷ നടക്കുക. പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍, സിലബസ്, യോഗ്യത, സംവരണം, ഫീസ്, സ്റ്റേറ്റ് കോഡ്, പരീക്ഷ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിശദ അറിയിപ്പ് അപേക്ഷ ഫോറം സമര്‍പ്പിക്കാന്‍ ആരംഭിക്കുന്നതു മുതല്‍ ലഭ്യമാവുമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.