നീറ്റ്​ പരീക്ഷ ഇന്ന്​; എഴുതാൻ 16.1 ലക്ഷം പേർ

തി​​രു​​വ​​ന​​ന്ത​​പു​​രം: മെ​​ഡി​​ക്ക​​ൽ/ അ​​നു​​ബ​​ന്ധ കോ​​ഴ്​​​സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ദേ​​ശീ​​യ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യാ​​യ നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി കം ​​എ​​ൻ​​ട്ര​​ൻ​​സ്​ ടെ​​സ്​​​റ്റ്​ (നീ​​റ്റ്​ -യു.​​ജി) ഞാ​​യ​​റാ​​ഴ്​​​ച ന​​ട​​ക്കും. ഉ​​ച്ച​​ക്കു​​ശേ​​ഷം ര​​ണ്ടു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ​​യാ​​ണ്​ പ​​രീ​​ക്ഷ. 11 മു​​ത​​ൽ പ​​രീ​​ക്ഷ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കും. എ​​ന്നാ​​ൽ, ഒ​​ന്ന​​ര​​ക്കു​​ശേ​​ഷം പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കി​​ല്ല.

 

രാ​​ജ്യ​​ത്തെ​​യും ഗ​​ൾ​​ഫി​​ലെ​​യും 202 സി​​റ്റി കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക്​ കീ​​ഴി​​ൽ 16.1 ല​​ക്ഷം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്​ ഇ​​ത്ത​​വ​​ണ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ 13 സി​​റ്റി കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക്​ കീ​​ഴി​​ൽ 325 ഒാ​​ളം പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി 1,16,010 പേ​​രാ​​ണ്​ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച്​ കേ​​ര​​ള​​ത്തി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​യു​​ണ്ട്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 1,15,959 പേ​​രാ​​ണ് പ​​രീ​​ക്ഷ​​ക്ക്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​ത​​ത്.

 

ഇ​​താ​​ദ്യ​​മാ​​യി മ​​ല​​യാ​​ള​​ത്തി​​ലും ചോ​​ദ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ്​ ഇ​​ത്ത​​വ​​ണ നീ​​റ്റ്​ പ​​രീ​​ക്ഷ. കോ​​വി​​ഡ്​ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബെ​​ഞ്ചി​​ൽ ഒ​​രാ​​ൾ എ​​ന്ന രീ​​തി​​യി​​ൽ ഹാ​​ളി​​ൽ 12 വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​ണ്​ ഇ​​രി​​പ്പി​​ടം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​ച്ച കോ​​വി​​ഡ്​ ബാ​​ധി​​ത​​ർ​​ക്കും ക്വാ​​റ​​ൻ​​റീ​​നി​​ലു​​ള്ള​​വ​​ർ​​ക്കും ക​െ​​ണ്ട​​യ്​​​ൻ​​മെ​ൻ​റ്​ സോ​​ണി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ​​ക്കും മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ച്​ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്നു​​ണ്ട്.

spot_img

Related Articles

Latest news