നീറ്റ് പരീക്ഷ; റിയാദിൽ കേന്ദ്രം അനുവദിക്കണം: ഐ സി എഫ്.

കോവിഡ് -19 പ്രത്യേക സാഹചര്യത്തിൽ സൗദി തലസ്ഥാനമായ റിയാദിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ( ഐ സി എഫ്) പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ ക്ലേശം ആയിരത്തിലധികം പരീക്ഷാർത്ഥികളെ യാണ് ബാധിക്കുന്നത്. ഗൾഫിലെ ഏറ്റവും അധികം പരീക്ഷാർത്ഥികളുള്ള രാജ്യം എന്ന നിലക്ക് സൗദി തലസ്ഥാനമായ റിയാദിൽ പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടതിന്റെ അനിവാര്യത പ്രമേയം ചൂണ്ടിക്കാട്ടി.

മുൻകാലങ്ങളിൽ അനായാസം നാട്ടിൽപോയി പരീക്ഷ എഴുതി തിരിച്ചു വരുന്നത് പതിവായിരുന്നെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ നാട്ടിൽനിന്ന് തിരിച്ചുള്ള യാത്ര തീർത്തും ശ്രമകരമാണ്. ആയതിനാൽ സൗദിയിൽനിന്നുള്ള ഭൂരിഭാഗം വിദ്ധ്യാർത്ഥികൾക്കും നീറ്റ് പരീക്ഷക്കുള്ള അവസരം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയങ്ങൾ വിവരിച്ച് കൊണ്ടുള്ള നിവേദനം ഇന്ത്യൻ അംബാസഡർ ഡോക്ടർ: ഔസാഫ് സഈദിന്‌ സമർപ്പിച്ചു.

കൂടാതെ പരീക്ഷ അടുത്തെത്തിയ സാഹചര്യത്തിൽ നീറ്റ് പരീക്ഷാ കേന്ദ്രം റിയാദിൽ അനുവദിക്കുന്നതിനാവശ്യമായ അടിയന്തിരവും, ക്രിയാത്മകവുമായ ഇടപെടലുകൾ കേന്ദ്ര സർക്കാരിലും, പരീക്ഷ ബോർഡിലും നടത്തണമെന്ന് കേരള സർക്കാരിനോടും, കേരളത്തിൽനിന്നുള്ള എം.പി മാരോടും അഭ്യർത്ഥിച്ചു.

ലുഖ്മാൻ പാഴൂർ, അഷ്‌റഫ് ഓച്ചിറ, ബഷീർ മിസ്ബാഹി, അബ്ദുൽ ഖാദർ പള്ളിപ്പറമ്ബ്, അബ്ദുൽ റസാഖ് വയൽക്കര, എന്നിവർ പ്രസംഗിച്ചു.

spot_img

Related Articles

Latest news